• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കലൈഞ്ജറുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍


Updated: August 7, 2018, 10:14 PM IST
കലൈഞ്ജറുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍

Updated: August 7, 2018, 10:14 PM IST
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍.

കരുണാനിധിയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. പൊതുജീവിതത്തില്‍ അങ്ങേയറ്റം ബഹുമാനിക്കപ്പെട്ട നേതാവാണ് കരുണാനിധി. തമിഴ്നാടിന്റെയും രാജ്യത്തിന്റെയും വികസനത്തിന് അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. -രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Loading...


തമിഴ് നാടിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ കരുണാനിധിയെ കാണാനും സംസാരിക്കാനുമുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ജനാധിപത്യ കാഴ്ച്ചപ്പാടുകളും അടിയന്തരാവസ്ഥയ്ക്കെതിരായ ശക്തമായ നിലപാടും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കരുണാനിധിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന്റെ മഹാനായ പുത്രനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ ആറ് പതിറ്റാണ്ട് നിറഞ്ഞുനിന്ന അതികായനാണ് അദ്ദേഹം.

 



രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ നേതൃത്വം പല ഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊര്‍ജ്ജമായെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.


കരുണാനിധിയുടെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു.  അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി വളര്‍ന്ന കരുണാനിധിയുടെ യാത്ര അവിസ്മരണീയമാണ്. .

First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍