• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

News18 Malayalam
Updated: July 31, 2018, 5:33 PM IST
കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
News18 Malayalam
Updated: July 31, 2018, 5:33 PM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ തീവ്രപരിചരണം ആവശ്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മകനും ഡിഎംകെ വർക്കിങ്ങ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കരുണാനിധിയെ സന്ദർശിച്ചു.

ശനിയാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാൽ തീവ്രപരിചരണം ആവശ്യമാണ്. കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തെ സന്ദർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. തമിഴ്നാട്ടിലെ കരുത്തനായ രാഷ്ട്രീയ നേതാവാണ് കരുണാനിധിയെന്നും എത്രയും പെട്ടന്ന് തന്നെ അദ്ദേഹത്തിന് തിരിച്ചെത്താൻ കഴിയട്ടെയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതിനിടെ കഴിഞ്ഞ നാല് ദിവസമായി ആശുപത്രിക്ക് മുന്നിൽ തമ്പടിച്ചിരിക്കുന്ന പാർട്ടി പ്രവർത്തകർ മടങ്ങിപ്പോകണമെന്ന് എംകെ സ്റ്റാലിൻ ആവശ്യപപെട്ടു. പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ കോൺഗ്രസ് നേതാവ് ഖുശ്ബു പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും ഉൾപ്പെടെയുളളവർ ഇന്ന് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...