• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രധാനമന്ത്രിയും രാഹുലും ബുധനാഴ്ച ചെന്നൈയിലെത്തും


Updated: August 7, 2018, 9:53 PM IST
പ്രധാനമന്ത്രിയും രാഹുലും ബുധനാഴ്ച ചെന്നൈയിലെത്തും

Updated: August 7, 2018, 9:53 PM IST
ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ചെന്നൈയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബുധനാഴ്ച ചെന്നൈയിലെത്തും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്.

സംസ്‌കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജി രാത്രി 10: 30 ചെന്നൈ ഹൈക്കോടതി പരിഗണിക്കും. ഡി.എം.കെയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായി വില്‍സനാണ് ഹാജരാകുന്നത്.

കാവേരി ആശുപത്രിയില്‍നിന്ന് ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലെത്തിക്കുന്ന മൃതദേഹം പിന്നീട് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് മുതിര്‍ന്ന ഡി.എം.കെ നേതാക്കള്‍ അറിയിച്ചു.

അക്രമ സംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടില്‍ പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി പോലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്.

തമിഴ്നാട് സര്‍ക്കാര്‍ ഒരാഴ്ചത്തെ ദുഃഖാചരണവും ബുധനാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി സര്‍ക്കാരും ബുധനാഴ്ച പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍