• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

Malayalam.news18.com | January 1, 1970, 5:30 AM IST
facebook Twitter google Linkedin
Last Updated January 1, 1970
auto-refresh

Highlights

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. കരുണാനിധിയുടെ ചെന്നൈയിലെ വീട്ടിലാണ് ചികിൽസ നടക്കുന്നത്. മൂത്രാശയത്തിലെ അണുബാധ മൂലമുണ്ടായ പനിയെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഓ പനീർസെൽവം, കമൽഹാസൻ തുടങ്ങിയ പ്രമുഖർ ഇന്നലെ രാത്രിയോടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ഡിഎംകെ പ്രവർത്തകരും, പൊതുജനങ്ങളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ കരുണാനിധിയുടെ വീടിന് മുന്നിൽ തടച്ചു കൂടിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കരുണാനിധി ഡിഎംകെയുടെ അധ്യക്ഷനായതിൻറെ അമ്പതാം വാർഷികം കൂടിയാണ് ഇന്ന്.
Load More