• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദ്രാവിഡ ജനതയുടെ ഒരേയൊരു കലൈഞ്ജര്‍


Updated: August 7, 2018, 6:52 PM IST
ദ്രാവിഡ ജനതയുടെ ഒരേയൊരു കലൈഞ്ജര്‍

Updated: August 7, 2018, 6:52 PM IST
തമിഴ് രാഷ്ട്രീയ സാംസ്കാരിക പോരാട്ട ചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസ ജീവിതമാണ് കരുണാനിധി. ദൈവത്തെയും അധികാരത്തെയും വെല്ലു വിളിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടി ആകാശത്തിലേക്ക് ഉയര്‍ത്തി നമ്മുടെ ജനാധിപത്യത്തെ മുത്തുവേൽ കരുണാനിധി അസാധാരണമാം വിധം ആധുനീകരിച്ചു.

'എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളെ' വിപ്ലവം വാക്കുകളിൽ നിറച്ച ഒരു തിരകഥാകൃത്തേ ഉള്ളൂ തമിഴക രാഷ്ട്രീയത്തിൽ. വെള്ളകുപ്പായവും, മഞ്ഞ ഷാളും, കറുത്ത കണ്ണടയും... കലൈജ്ഞർ കരുണാനിധി... അണ്ണാദുരൈക്കൊപ്പം തമിഴ് മണ്ണിൽ ദ്രാവിഡ പാർട്ടിയെ കെട്ടിപ്പെടുത്ത നേതാവ്... തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിനൊപ്പം ചേർന്ന ജീവിതം. നാഗപട്ടണം ജില്ലയിലെ തിരുവാരൂരിൽ മുത്തുവേലരുടെയും, അഞ്ജുകം അമ്മയാരുടെയും മകനായി 1924 ജൂണ്‍ 3ന് ജനനം. ശരിക്കുള്ള പേര് ദക്ഷിണാമൂര്‍ത്തി.

സാമൂഹ്യ തിൻമകൾക്കെതിരെ അഴഗിരിസ്വാമിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായി പതിനാലാം വയസിൽ രാഷ്ട്രീയത്തിലേക്ക്. വിദ്യാർഥികളെ സംഘടിപ്പിച്ച് തമിഴ് മാനവർ മന്ത്രം രൂപകരിച്ച് തുടക്കം. മുരസൊലി എന്ന പത്രത്തിലൂടെ ദ്രാവിഡ ആശയങ്ങൾ പ്രചരിപ്പിച്ചു. കല്ലക്കുടിയിലെ ഹിന്ദി വിരുദ്ധ സമരം കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി. സിനിമയും രാഷ്ട്രീയ പ്രചാരണായുധമാക്കി കരുണാനിധി. സാമൂഹിക അസമത്വങ്ങളും അനാചാരങ്ങളും കരുണാനിധിയുടെ തിരക്കഥകളിൽ ചാട്ടവാറേറ്റു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിപ്ലവാഭിമുഖ്യം കരുണാനിധിയുടെ സിനിമകളെയും രാഷ്ട്രീയത്തെയും നിർണയിച്ചു.

1957ൽ ആദ്യമായി നിയമസഭയിലെത്തി. അന്ന് മുതൽ ആറ് പതിറ്റാണ്ടുകൾ ഡിഎംകെയിൽ പകരക്കാരനില്ലാത്ത നേതാവായി കലൈഞ്ജർ. കരുണാനിധിയുടെ സംഘടനാപാടവം തമിഴ് മണ്ണിൽ ഡിഎംകെയും വേരുകൾ ആഴത്തിൽ പടർത്തി. 60 വർഷം തുടർച്ചയായി നിയമസഭാംഗം. അഞ്ചു തവണ മുഖ്യമന്ത്രി. എഴുത്തും, വായനയും, സിനിമയും, രാഷ്ട്രീയവുമെല്ലാം ഇഴകലർന്ന് സമാനതകളില്ലാത്ത ജീവിത അദ്ധ്യായത്തിന് കലൈഞ്ജർ കരുണാനിധി എന്നാണ് പേര്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍