• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കരുണാനിധിയുടെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി


Updated: July 28, 2018, 7:01 AM IST
കരുണാനിധിയുടെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി

Updated: July 28, 2018, 7:01 AM IST
ചെന്നൈ: ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒന്നരയോടെയാണ് ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിലേക്ക് അദ്ദേഹത്തെ മാറ്റിയത്.

രക്ത സമ്മര്‍ദം കുറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും വിദഗ്ധ സംഘത്തിന്റെ പരിചരണത്തിലാണ് അദ്ദേഹമെന്നും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. മക്കളായ എം.കെ സ്റ്റാലിന്‍, അഴഗിരി എന്നിവരും ഡിഎംകെയുടെ മുതിര്‍ന്ന നോതാക്കളും കുടുംബാംഗങ്ങളും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.



വെള്ളിയാഴ്ച സന്ദര്‍ശകരെ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് രാത്രിവരെ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി ആശുപത്രിയിലേക്ക് മാറ്റിയത്. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം തന്നെയായിരുന്നു അദ്ദേഹത്തെ വീട്ടിലും ചികിത്സിച്ചിരുന്നത്.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുമാണ് മുതിര്‍ന്ന നേതാവിനെ അലട്ടുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ പുരോഗതിയുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മകനും ഡി.എം.കെ. വർക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ പറഞ്ഞിരുന്നു. മറ്റൊരു മകനും മുന്‍ കേന്ദ്രമന്ത്രിയുമായ അഴഗിരി മധുരയില്‍നിന്ന് ചെന്നൈയിലെത്തി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്ന മകളും എം.പിയുമായ കനിമൊഴിയും മടങ്ങിയെത്തി.

കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ജനം


കരുണാനിധിയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഗോപാലപുരത്തെ വീടിനും സമീപത്തും ഡി.എം.കെ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയതോടെ പ്രവര്‍ത്തകരുടെ ഒഴുക്ക് അങ്ങോട്ടേക്കായി. ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ സംഘർഷമുണ്ടായി. ആശുപത്രിക്ക് മുന്നിൽ ബാരിക്കേഡ് തീര്‍ത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍