കരുണാനിധിയുടെ അരോഗ്യനിലയില്‍ മാറ്റമില്ല

News18 Malayalam
Updated: July 29, 2018, 10:06 AM IST
കരുണാനിധിയുടെ അരോഗ്യനിലയില്‍ മാറ്റമില്ല
  • Share this:
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദം സാധാരണനിലയിലായെങ്കിലും അണുബാധ നിയന്ത്രണവിേധയമായിട്ടില്ലെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നു ശനിയാഴ്ച രാത്രി ഒന്നരയോടെയാണു ചെന്നൈ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഉപരാഷ്ടപതി വെങ്കയ്യനായിഡു ഞായറാഴ്ച ചെന്നൈയിലെത്തും. ആശുപത്രിക്കു മുന്നില്‍ പ്രാര്‍ഥനകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ഡി.എം.കെ പ്രവര്‍ത്തകരാണ് തമ്പടിച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading