അജ്മൽ കസബിനെ പാർപ്പിക്കാൻ നിർമ്മിച്ച സെല്ലിന് ചെലവായത് 4.49 കോടി രൂപ
അജ്മൽ കസബിനെ പാർപ്പിക്കാൻ നിർമ്മിച്ച സെല്ലിന് ചെലവായത് 4.49 കോടി രൂപ
ജയിൽ പുനരുദ്ധാരണത്തിനായി നേരത്തെ തന്നെ 2.62 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കസബിനെ പാർപ്പിക്കുന്നതിനുള്ള സെൽ നിർമാണം പൂർത്തിയായതോടെ നിർമ്മാണച്ചെലവ് 4.49 കോടി രൂപയായി ഉയരുകയായിരുന്നു
ajmal-kasab
Last Updated :
Share this:
മുംബൈ: 26/11 ഭീകരാക്രമണ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച സെൽ നിർമ്മിക്കാൻ ചെലവായത് 4.49 കോടി രൂപ. അർതർ റോഡ് ജയിലിലാണ് മുന്തിയ സുരക്ഷാസംവിധാനങ്ങളോടെയുള്ള സെൽ നിർമ്മിച്ചത്. ജയിൽ പുനരുദ്ധാരണത്തിനായി നേരത്തെ തന്നെ 2.62 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കസബിനെ പാർപ്പിക്കുന്നതിനുള്ള സെൽ നിർമാണം പൂർത്തിയായതോടെ നിർമ്മാണച്ചെലവ് 4.49 കോടി രൂപയായി ഉയരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട രേഖകളിൽ പറയുന്നു. അജ്മൽ കസബിനെ തൂക്കിലേറ്റി എട്ട് വർഷത്തോളമാകുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
2006-07 വർഷത്തിലാണ് സംസ്ഥാന ജയിൽ വകുപ്പ് അർതർ റോഡ് ജയിൽ പുനരുദ്ധാരണത്തിനായി 2.62 കോടി രൂപ അനുവദിച്ചത്. കേന്ദ്രസർക്കാരിന്റെ ജയിൽ പുനരുദ്ധാരണപദ്ധതി പ്രകാരമാണ് ഈ പദ്ധതി അനുവദിച്ചത്. ബോംബാക്രമണത്തെ വരെ അതിജീവിക്കുന്ന ബാരക്ക് സംവിധാനം ഉൾപ്പടെയാണ് ജയിൽ നവീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ അജ്മൽ കസബിനെ പാർപ്പിക്കാൻ കൂടുതൽ സുരക്ഷയുള്ള സെൽ നിർമ്മിക്കേണ്ടി വന്നതോടെ നിർമ്മാണച്ചെലവ് ഇരട്ടിയാകുകയായിരുന്നു.
അത്യാധുനിക സംവിധാനങ്ങളോടെയാണ് അജ്മൽ കസബിനുള്ള സെൽ അർതർ റോഡ് ജയിലിൽ സജ്ജീകരിച്ചത്. 2008 നവംബർ 26നാണ് പാകിസ്ഥാനിൽനിന്നുള്ള അജ്മൽ കസബ് ഉൾപ്പടെയുള്ള ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്. സിഎസ്ടി റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. 600ൽ അധികം പേർക്ക് അന്ന് പരിക്കേറ്റിരുന്നു. ആക്രമണത്തിനിടെ പിടിയിലായ കസബിനെ 2012 പുനെയിലെ യെർവാഡ സെൻട്രൽ ജയിലിൽവെച്ച് തൂക്കിലേറ്റി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.