നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | പ്രധാനമന്ത്രി വാരണാസിയിൽ; കാശി വിശ്വനാഥ് ധാം ഇന്ന് ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച ക്രൂയിസ് ബോട്ടിൽ

  Narendra Modi | പ്രധാനമന്ത്രി വാരണാസിയിൽ; കാശി വിശ്വനാഥ് ധാം ഇന്ന് ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച ക്രൂയിസ് ബോട്ടിൽ

  കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിൽ മോദിയും നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും

  കാശി വിശ്വനാഥ ക്ഷേത്രം

  കാശി വിശ്വനാഥ ക്ഷേത്രം

  • Share this:
   പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി (Narendra Modi) ഇന്ന് വാരണാസി (Varanasi) സന്ദർശിക്കും. കാശി വിശ്വനാഥ് ധാമിന്റെ (Kashi Vishwanath Dham) ഉദ്ഘാടനത്തിൽ മോദിയും നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. ഉത്തർപ്രദേശിലെ (Utter Pradesh) തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ (BJP) മറ്റ് ഉന്നതതല നേതാക്കളുമായും ക്രൂയിസ് ബോട്ടിൽ കൂടിക്കാഴ്ച്ച നടത്തും. ഇവർക്കൊപ്പം 'ഗംഗാ ആരതിയ്ക്കും' സാക്ഷ്യം വഹിക്കും.

   ബോട്ടിൽ ലളിതാഘട്ടിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രത്തിൽ 15 മിനിറ്റ് സമയം പൂജയ്ക്കായി ചെലവഴിക്കും. പുറത്തിറങ്ങി ദീപം തെളിയിച്ച ശേഷം മോദിയെ സംസ്ഥാന ടൂറിസം, സാംസ്കാരിക, വകുപ്പ് മന്ത്രി നീലകണ്ഠ് തിവാരി സ്വീകരിക്കും. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

   കാശി വിശ്വനാഥ് ധാമിന്റെ പുനർവികസനത്തെക്കുറിച്ചുള്ള ചരിത്രപരവും മതപരവുമായ പ്രാധാന്യം പലർക്കും അറിയാമെങ്കിലും, പരിപാടി തത്സമയം കാണുന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്കായി ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

   പിന്നീട് പ്രധാനമന്ത്രി മോദി സദസിനെ അഭിസംബോധന ചെയ്യുകയും പ്രസാദം സ്വീകരിക്കുകയും ചെയ്യും. അതിനുശേഷം, ക്ഷേത്രത്തിൽ നിന്ന് ബിഎൽഡബ്ല്യൂ (BLW) ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ക്ഷേത്ര സമുച്ചയത്തിൽ പ്രദക്ഷിണം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

   'ആരതി'ക്ക് സാക്ഷ്യം വഹിക്കുന്നതിനിടയിൽ ബോട്ടിൽ മറ്റ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. വൈകുന്നേരം 6 മണിക്ക് പരിപാടി ആരംഭിക്കും. ക്രൂയിസ് യാത്ര സന്ത് രവിദാസ് ഘട്ടിൽ സമാപിക്കും. അവിടെ നിന്ന് വിശിഷ്ടാതിഥികൾ അവരവരുടെ താമസസ്ഥലങ്ങളിലേക്ക് പോകും.

   അടുത്ത ദിവസം, പ്രധാനമന്ത്രി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ചർച്ചകൾ ഉച്ചവരെ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാരണാസിയിലെ ഉമറഹയിൽ സ്വവേദ് മഹാമന്ദിർ ധാം സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് വാരാണസിയിലെ രണ്ട് ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

   കാശി വിശ്വനാഥ് ഇടനാഴി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഈ ഇടനാഴി തുറക്കുന്നതോടെ ക്ഷേത്രത്തിലെത്താൻ തീർഥാടകർക്ക് തിരക്കേറിയ പാതകളിലൂടെ സഞ്ചരിക്കേണ്ട ആവശ്യമില്ലാതാകും. യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യമേറും.
   Published by:Karthika M
   First published: