• HOME
 • »
 • NEWS
 • »
 • india
 • »
 • Kashmir files | ആവശ്യം വന്നാൽ ‘കശ്മീർ ഫയൽസ്’ഇനിയും തുറക്കുമെന്ന് ജമ്മു കശ്മീർ ഡിജിപി

Kashmir files | ആവശ്യം വന്നാൽ ‘കശ്മീർ ഫയൽസ്’ഇനിയും തുറക്കുമെന്ന് ജമ്മു കശ്മീർ ഡിജിപി

“പലായനം സംബന്ധിച്ച് പ്രത്യേക ആവശ്യം വന്നാൽ കശ്മീർ ഫയൽസ് വീണ്ടും തുറക്കും. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും ഞങ്ങൾ പിന്തുടരും. ഭീകരാക്രമണത്തിന് ഉത്തരവാദികളായ ആരെയും ഞങ്ങൾ വേറുതേവിടില്ല. കർശന നടപടി സ്വീകരിക്കും.” ദിൽബാഗ് സിംഗ് പറഞ്ഞു.

ദിൽബാഗ് സിംഗ്

ദിൽബാഗ് സിംഗ്

 • Last Updated :
 • Share this:
  1990ൽ കശ്മീർ താഴ്വരയിൽ നിന്നും പണ്ഡിറ്റുകൾ പലായനം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളുടെ കശ്മീർ ഫയൽസ് ആവശ്യം വന്നാൽ ഇനിയും തുറക്കുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് (Dilbag Singh). തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും തങ്ങൾ പിന്തുടരുമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

  കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് എന്ന സിനിമ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പരാമർശം. പലായനം സംബന്ധിച്ച കേസുകളിലെല്ലാം യുക്തിപരമായ നിഗമനത്തിൽ എത്തിയാൽ തീവ്രവാദത്തിന്റെ ഇരകൾക്ക് ഇതിലും മികച്ചതൊന്നും നൽകാനില്ലെന്ന് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ് പറഞ്ഞു.

  “പലായനം സംബന്ധിച്ച് പ്രത്യേക ആവശ്യം വന്നാൽ കശ്മീർ ഫയൽസ് വീണ്ടും തുറക്കും. തീവ്രവാദവുമായി ബന്ധപ്പെട്ട ഏതൊരു കേസും ഞങ്ങൾ പിന്തുടരും. ഭീകരാക്രമണത്തിന് ഉത്തരവാദികളായ ആരെയും ഞങ്ങൾ വേറുതേവിടില്ല. കർശന നടപടി സ്വീകരിക്കും.” ദിൽബാഗ് സിംഗ് പറഞ്ഞു.

  ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ കേന്ദ്ര ജിഎസ്ടി ഒഴിവാക്കണമെന്ന് ബിജെപി എംപി സുശീൽ മോദി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സിനിമയുടെ നികുതി ഒഴിവാക്കിയിരുന്നു.

  സിഖ് ജനതയ്ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ പൂർണമായും അവഗണിച്ചു; 'ദി കശ്മീർ ഫയൽസി'നെതിരെ വിമർശനം

  ഛത്തിസിംഗ്പോര കൂട്ടക്കൊലയുടെ 22-ാം വാര്‍ഷികദിനത്തിൽ 'ദി കശ്മീർ ഫയല്‍സ്' (The Kashmir Files) എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി സിഖുകാർ രംഗത്ത്. കശ്മീരില്‍ തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്ത് കശ്മീരി പണ്ഡിറ്റുകളും സിഖുകാരും മുസ്ലീങ്ങളും ഒരുപോലെ ദുരിതം നേരിട്ടുവെന്നതാണ് വസ്തുതയെങ്കിലും സിനിമയിൽ അതിന്റെ ഒരു വശം മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം.

  ഛത്തിസിംഗ്പോര കൂട്ടക്കൊലയാണ് അതിന് തെളിവായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. 2000 മാര്‍ച്ച് 20ന് രാത്രിയില്‍ അജ്ഞാതരായ തോക്കുധാരികള്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുകയായിരുന്നു. ആയുധധാരികളായ അക്രമകാരികൾ പുരുഷന്മാരെയെല്ലാം രണ്ട് ഗുരുദ്വാരകള്‍ക്ക് മുന്നില്‍ വിളിച്ചുകൂട്ടുകയും തുടർന്ന് വിവേചനരഹിതമായി വെടിവെക്കുകയുമായിരുന്നു. 35 സിഖുകാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയുടെ കഥയാണ് പറയുന്നത്. ഈ ജനവിഭാഗം കുടിയേറാന്‍ നിര്‍ബന്ധിതരായത് ഖേദകരമാണെന്നും എന്നാല്‍ കലാപകാലത്ത് ഇവിടത്തെ സിഖുകാരും മുസ്ലീങ്ങളും അതുപോലെ തന്നെ ത്യാഗം സഹിച്ചിട്ടുണ്ടെന്ന കാര്യം അവഗണിക്കാനാവില്ലെന്നും സര്‍ദാര്‍ റിച്ച്പാല്‍ സിംഗ് പറയുന്നു.

  'കശ്മീർ ഫയല്‍സ്' എന്ന ചിത്രം പണ്ഡിറ്റുകളുടെ കുടിയേറ്റത്തിന് കശ്മീരി മുസ്ലീങ്ങളെ ഉത്തരവാദികളാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ യാഥാർഥ്യം അതല്ലെന്നും കശ്മീരി പണ്ഡിറ്റുകളെപ്പോലെ ഇവിടുത്തെ മുസ്ലീങ്ങളും സിഖുകാരും ദുരിതമനുഭവിച്ചിട്ടുണ്ടെന്നും റിച്ച്പാല്‍ സിംഗ് പറഞ്ഞു. സിഖുകാർക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ സിനിമ പൂർണമായും അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസിംഗ്പോരയ്ക്ക് പുറമേ മഹ്ജൂര്‍ നഗറിലും പോഷ് ക്രീരിയിലും സിഖുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഈ സംഭവങ്ങളും സിനിമ അവഗണിച്ചു.

  കൂട്ടക്കൊല നടന്നിട്ട് 22 വര്‍ഷം പിന്നിട്ടിട്ടും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഇരകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകയായ ഗ്യാനി രാജേന്ദ്ര സിംഗ് പറയുന്നു. 22 വര്‍ഷത്തിനിടെ നീതിയുടെ എല്ലാ വാതിലുകളിലും മുട്ടി. എന്നാല്‍ കൊലയാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാജേന്ദ്ര സിംഗ് പറയുന്നു. കശ്മീരില്‍ താമസിക്കുന്ന സിഖുകാരെ ന്യൂനപക്ഷ പദവിയില്‍ ഉള്‍പ്പെടുത്തണമെന്നും കുടിയേറ്റക്കാരല്ലാത്ത കശ്മീരി പണ്ഡിറ്റുകളുടെ മാതൃകയില്‍ പ്രധാനമന്ത്രി അവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
  Published by:Rajesh V
  First published: