HOME /NEWS /India / ജമ്മു കശ്മീർ: കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യ

ജമ്മു കശ്മീർ: കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യ

jyothiradithya scindia

jyothiradithya scindia

ഈ വിഷയത്തിൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ട്വിറ്ററിലൂടെ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ സിന്ധ്യ പിന്തുണ പരസ്യമാക്കിയത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ജമ്മു കശ്മീർ പുനഃസംഘന സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്നായിരുന്നു സിന്ധ്യയുടെ അഭിപ്രായം. ഈ വിഷയത്തിൽ ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ട്വിറ്ററിലൂടെ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ സിന്ധ്യ പിന്തുണ പരസ്യമാക്കിയത്. ജമ്മു കശ്മീർ പുനഃസംഘടിപ്പിക്കുന്നതിനുള്ള കേന്ദ്ര ബില്ലിലും പ്രമേയത്തിലും കൃത്യമായ അഭിപ്രായം കോൺഗ്രസ് രേഖപ്പെടുത്തിയിരുന്നില്ല. അതിനിടെയാണ് കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് സിന്ധ്യ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ പകരക്കാരനായി പാർട്ടി അധ്യക്ഷപദവിയിലേക്ക് പറഞ്ഞുകേട്ടിരുന്ന പേരുകാരിൽ ഒരാളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

    കശ്മീർ വിഷയത്തിൽ കേന്ദ്രത്തിന് പിന്തുണ നൽകുന്ന ആദ്യ കോൺഗ്രസ് നേതാവല്ല സിന്ധ്യ. മുതിർന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി, ഹരിയാനയിലെ ദീപേന്ദ്ര എസ് ഹൂഡ എന്നിവരും നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഇവരെ കൂടാതെ ആസമിൽനിന്നുള്ള കോൺഗ്രസിന്‍റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിതയും കേന്ദ്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിൽ അവിടെനിന്നുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ മുൻനിർത്തിയാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

    ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി വിഭദിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് സർക്കാർ കൈക്കൊണ്ടത്. ഇതുസംബന്ധിച്ച പ്രമേയവും ബില്ലും പാർലമെന്‍റിൽ കേന്ദ്രസർക്കാർ പാസാക്കുകയും ചെയ്തു.

    First published:

    Tags: Jyotiraditya Scindia, Kashmir, LS Voting