• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'പ്രത്യേക പദവി' സുപ്രീംകോടതിയിൽ; മുൾമുനയിൽ കശ്മീർ


Updated: August 6, 2018, 7:38 AM IST
'പ്രത്യേക പദവി' സുപ്രീംകോടതിയിൽ; മുൾമുനയിൽ കശ്മീർ

Updated: August 6, 2018, 7:38 AM IST
ശ്രീനഗർ: സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 35 എ വകുപ്പിന്റെ സാധുത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതാ നിർദേശം. പൊലീസിനു നേരേ വൻ അക്രമത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കൂടി വന്ന പശ്ചാത്തലത്തിൽ സുരക്ഷാ കർശനമാക്കി. കോടതി വിധി പ്രതികൂലമായാൽ സംസ്ഥാനത്താകെ വ്യാപക അക്രമം നടക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ.

അതേസമയം, കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. പ്രദേശത്താകെ സംഘർഷാവസ്ഥ നിലനിൽകുകയാണ്. ഇതിനെ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിർവേയിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്ക് എന്നിവർ കശ്മീരിൽ രണ്ടു ദിവസത്തെ ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും അവർ മുന്നറിയിപ്പു നൽകി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ റാലികൾ നടന്നു. ചിലയിടങ്ങളിൽ‌ സുരക്ഷാഭടന്മാർക്ക് നേരെ കല്ലേറ്റുണ്ടായതായും റിപ്പോർട്ടുണ്ട്.

1954ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് കശ്മീരിന് പ്രത്യേക പദവി കൈവന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ തദ്ദേശവാസികൾ ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തു വാങ്ങുന്നതിനും അധികാരമില്ല. എന്നാൽ ഇതു ഭരണഘടനാ ലംഘനമാണെന്നാണ് വകുപ്പിനെ എതിർക്കുന്നവരുടെ വാദം. ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും അവകാശമുണ്ട്. ഇതു ചൂണ്ടിക്കാണിച്ചു വിവിധ എൻ.ജി.ഒകളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

 

 
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍