• HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ സുരക്ഷാസേന 24 മണിക്കൂറിനിടെ വെടിവച്ച് കൊന്നത് അഞ്ച് തീവ്രവാദികളെ

കശ്മീരിൽ സുരക്ഷാസേന 24 മണിക്കൂറിനിടെ വെടിവച്ച് കൊന്നത് അഞ്ച് തീവ്രവാദികളെ

പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന സൂചനയെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്

News 18

News 18

  • Share this:
    #പീർ മുദസ്സിർ അഹമ്മദ്

    കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. സൈന്യത്തിന്റെ വിജയകരമായ ഈ നേട്ടത്തിന് പോലീസിനെയും സുരക്ഷാ സേനയെയും കശ്മീർ മേഖല ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ അഭിനന്ദിച്ചു. താഴ്‌വരയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടരാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം സുരക്ഷാ സേനയോട് ആവർത്തിച്ചു.

    തെക്കൻ കശ്മീരിലെ സാദോറ അനന്ത്നാഗിൽ രാഷ്ട്രീയ റൈഫിൾസിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെയാണ് വധിച്ചത്. രണ്ട് തീവ്രവാദികളും നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയിബയിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

    പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന സൂചനയെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. എന്നാൽ പൊലീസും സൈന്യവും വളഞ്ഞതോടെ തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികൾ കൊല്ലപ്പെട്ടു.

    ഈ ഏറ്റുമുട്ടലിന് മുമ്പ് തെക്കൻ കശ്മീരിലെ പുൽവാമ പിച്ചൽ പ്രദേശത്ത് സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയിരുന്നു. വടക്കൻ കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള ഒരു പ്രമുഖ തീവ്രവാദിയും പോലീസും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരവധി വർഷങ്ങളായി തീവ്രവാദത്തിൽ ഇയാൾ സജീവമായിരുന്നുവെന്നും ഹിസ്ബുൾ മുജാഹിദ്ദീനിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചിരുന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

    സുരക്ഷാ സേനയെയും പോലീസിനെയും ജമ്മു കശ്മീർ പോലീസ് ഐ.ജി വിജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പുവരുത്തിയതിനും സേന യാതൊരു നാശനഷ്ടവുമില്ലാതെ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഐജി സേനയെ പ്രശംസിച്ചത്. സാഹചര്യങ്ങളെ നേരിടാനും സുഗമമായ പ്രവർത്തനം നടത്താനും സംയുക്ത സേനയുടെ കഴിവ് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും ഐ.ജി.പി. വ്യക്തമാക്കി. വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായ അഞ്ച് തീവ്രവാദികളെ കൊലപ്പെടുത്തിയത് ഒരു വലിയ നേട്ടം തന്നെയാണെന്ന് പോലീസ് വകുപ്പും വ്യക്തമാക്കി. ഈ കൊലപാതകങ്ങൾ ദക്ഷിണ കശ്മീരിലെ സജീവമായ തീവ്രവാദ പ്രവർത്തനങ്ങളെ തീർച്ചയായും ബാധിക്കുമെന്നും ഭാവിയിലും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ഐജിപി വിജയ് കുമാർ പറഞ്ഞു.

    കഴിഞ്ഞ മാസം അവസാനം ജമ്മു കശ്മീരിലെ പുൽവാമയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസറെയും ഭാര്യയെയും തീവ്രവാദികൾ വെടിവച്ച് കൊന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹ്മദും ഭാര്യ രാജ ബീഗവുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ജൂൺ അവസാനം കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ലഷ്കർ-ഇ-തോയിബ ഉന്നത കമാൻഡൻ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിച്ച വിവരം.

    Summary: IGP Kashmir congratulated the forces for successful anti-militancy operations, says they will continue in Valley
    Published by:user_57
    First published: