• HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ കഴിഞ്ഞ 10 മാസം വന്നത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍; 75 വർഷത്തെ റെക്കോഡ് എന്ന് അധികൃതർ

കശ്മീരിൽ കഴിഞ്ഞ 10 മാസം വന്നത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍; 75 വർഷത്തെ റെക്കോഡ് എന്ന് അധികൃതർ

ചരിത്രത്തിലാദ്യമായാണ് കശ്മീരിൽ ഇത്രയധികം സഞ്ചാരികൾ എത്തുന്നത്

  • Share this:
ശ്രീനഗർ: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കലായളവിൽ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സ‍ഞ്ചാരികളെന്ന് അധികൃതർ. 75 വർഷത്തിന് ശേഷമാണ് ഇത്രയധികം സഞ്ചാരികൾ കശ്മീരിലേക്കെത്തുന്നത്. 1.62 കോടി സഞ്ചാരികൾ കശ്മീർ സന്ദർശിക്കാനായെത്തിയത്.

ഇതുവഴി മികച്ച നേട്ടമാണ് കശ്മീരിലെ പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും ഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കോവിഡ് മഹാമരിയുടെ കാലത്ത് ഇവിടേക്കുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞിരുന്നു.

Also Read-കോയമ്പത്തൂര്‍: ഹിന്ദുക്കള്‍ക്ക് നേരെ IS ആസൂത്രണം ചെയ്തിരുന്നത് വലിയ ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ നിരവധി മാറ്റങ്ങൾ കേന്ദ്രസർക്കാർ നടത്തിയിരുന്നു. ടൂറിസത്തിന് മാത്രമായി 786 കോടി രൂപ അനുവദിച്ചിരുന്നു. മെച്ചപ്പെടുത്തിയ ടൂറിസം പദ്ധതികളും പരിഷ്കാരങ്ങളും ജമ്മുകാശ്മീര്‍ മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.



Also Read-യുവമോർച്ച നേതാവിന്റെ കൊല: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് NIA

അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകൾക്ക് പുറമെ മെച്ചപ്പെട്ട ക്രമസമാധാനം, സുരക്ഷാ സംവിധാനം, സമാധാന പരിപാലനം എന്നിവ ഉറപ്പാക്കിയുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി.
Published by:Jayesh Krishnan
First published: