• HOME
  • »
  • NEWS
  • »
  • india
  • »
  • Kashmir University | കശ്മീർ യൂണിവേഴ്‌സിറ്റി ഡാറ്റ ചോർച്ച; 10 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽപനയ്ക്ക് വെച്ചെന്ന് റിപ്പോർട്ട്

Kashmir University | കശ്മീർ യൂണിവേഴ്‌സിറ്റി ഡാറ്റ ചോർച്ച; 10 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽപനയ്ക്ക് വെച്ചെന്ന് റിപ്പോർട്ട്

സർവ്വകലാശാലയിലെ 10 ലക്ഷത്തോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽപനയ്ക്ക് വെച്ചതായാണ് ഹാക്കർ അവകാശപ്പെട്ടത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കശ്മീർ യൂണിവേഴ്‌സിറ്റിയിലെ (Kashmir University) വിദ്യാർത്ഥികളുടെ ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടെന്നും അവ ഡാർക്ക് വെബിൽ (Dark Web) കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ ഡാറ്റാ ബേസിൽ മാറ്റം വരുത്തിയിട്ടില്ല എന്നും ഇതും സംബന്ധിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്തുവരികയാണെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സർവ്വകലാശാലയിലെ 10 ലക്ഷത്തോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ വിൽപനയ്ക്ക് വെച്ചതായാണ് ഹാക്കർ (hacker) അവകാശപ്പെട്ടത്.

    വിക്ടർ ലസ്റ്റിംഗ് എന്ന ഹാക്കിംഗ് ഫോറത്തിൽ കശ്മീർ സർവകലാശാലയുടെ ഡാറ്റാ ബേസ് 250 ഡോളറിന് വിറ്റതായി ഒരു സ്വതന്ത്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ വിവരങ്ങൾ, രജിസ്‌ട്രേഷൻ നമ്പർ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, പാസ്‌വേഡ്, ജീവനക്കാരുടെ ഡാറ്റ എന്നിവയൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    ഒരു ബില്യണിലധികം ചൈനീസ് പൗരൻമാരുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഈ മാസം ആദ്യം അന്താരാഷ്ട്ര ശ്രദ്ധ നേടിയ പ്രശസ്ത ഹാക്കിംഗ് ഫോറത്തിലാണ് കശ്മീർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

    അതേസമയം, വിദ്യാർത്ഥികളുടെ ഡാറ്റാ ബേസ് പരിഷ്‌ക്കരിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കശ്മീർ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു. "ഈ ഡാറ്റ ലംഘനം ഞങ്ങൾ വിശകലനം ചെയ്യുകയാണ്. ഡാറ്റാ ബേസ് പരിഷ്‌ക്കരിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലിൽ നിന്നും വ്യക്തമായത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുകയും നിയമപരമായ മാർഗത്തിലേക്കു നീങ്ങുകയും ചെയ്യും'', യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

    10 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഡാറ്റാ ചോർച്ചയെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) കശ്മീർ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    കഴിഞ്ഞ വർഷം 106 രാജ്യങ്ങളിൽ നിന്നുള്ള 533 മില്യൺ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ‍ പുറത്തു വന്നിരുന്നു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പർ, ഫേസ്‌ബുക്ക് ഐഡി, ജന്മദിന വിവരങ്ങൾ തുടങ്ങിയ ഡാറ്റയാണ് ചോർന്നത്. ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, യു എസിൽ 3.2 കോടിയിലധികം ഉപയോക്താക്കളുടേയും യുകെയിൽ 1.1 കോടിയും ഇന്ത്യയിൽ 60 ലക്ഷം ഉപയോക്താക്കളുടേയും വ്യക്തിഗത വിവരങ്ങൾ പുറത്തു വന്നിരുന്നു. ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് പുറമേ, ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റേയും സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടേയും സ്വകാര്യ വിവരങ്ങൾ ചോർന്നിരുന്നു. സുക്കർബർഗിന്റെ ഫോൺ നമ്പർ, സ്ഥലം, പേര്, ജനന തീയതി, വിവാഹ സംബന്ധമായ വിവരങ്ങൾ, ഫേസ്ബുക്ക് ഐഡി എന്നിവയാണ് ചോർന്നത്. സുരക്ഷാ വിദഗ്ധനായ അലോൺ ഗാലാണ് ഫേസ്‌ബുക്ക് ഡാറ്റ ചോർന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സോഷ്യൽ എഞ്ചിനീയറിംഗ്, സ്‌കാമിംഗ്, ഹാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയ്‌ക്കായി ഉപയോക്താക്കളുടെ ഈ വ്യക്തിഗത വിവരങ്ങൾ സൈബർ കുറ്റവാളികൾ ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
    Published by:Anuraj GR
    First published: