നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

  അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

  പഞ്ചാബ് സഗ്രൂരിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം

  • Share this:
   ഛണ്ഡീഗഢ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ ആക്രമിക്കപ്പെട്ടതായി കശ്മീരി വിദ്യാര്‍ത്ഥികള്‍. പഞ്ചാബ് സഗ്രൂരിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.

   ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് തങ്ങളെ ആക്രമിച്ചതൊണ് കശ്മീരി വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവം അറിഞ്ഞയുടന്‍ ക്യാമ്പസില്‍ പൊലീസെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

   ''ഞങ്ങള്‍ ഇവിടെ ഇന്ത്യ-പാക് മത്സരം കാണുകയായിരുന്നു. യുപിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ ഇവിടെ പഠിക്കാനാണ് വന്നത്. ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങളോട് ഇവര്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നമ്മള്‍ ഇന്ത്യക്കാരല്ലേ''?. മുറിയില്‍ കയറി ആക്രമിച്ചത് കാണിച്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

   നേരത്തെ കസേരകള്‍ തകര്‍ത്തതിന്റെയും ബെഡുകള്‍ കുത്തിക്കീറിയതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ചിലര്‍ ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മറ്റൊരു ചിത്രത്തില്‍ വടികളുമായി നടക്കുന്ന ആള്‍ക്കാരെയും കാണാം.

   ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ കുറിച്ച 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ടി20യിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

   ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

   ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദിയും തിളങ്ങി.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
   Published by:Karthika M
   First published:
   )}