• HOME
  • »
  • NEWS
  • »
  • india
  • »
  • 2014ൽ വോട്ട് ചെയ്യുന്നതിനെതിരെ പ്രചരണം; ഇപ്പോൾ മോദിക്കെതിരെ ഒരു ടിക്കറ്റ് ഒപ്പിക്കാൻ ഓട്ടം

2014ൽ വോട്ട് ചെയ്യുന്നതിനെതിരെ പ്രചരണം; ഇപ്പോൾ മോദിക്കെതിരെ ഒരു ടിക്കറ്റ് ഒപ്പിക്കാൻ ഓട്ടം

കഴിഞ്ഞതവണത്തെ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യുന്നതിനെതിരെ ആയിരുന്നു ഈ ചെറുപ്പക്കാരന്‍റെ പ്രതിഷേധം.

സജദ് നൂറാബദി

സജദ് നൂറാബദി

  • Share this:
    ശ്രീനഗർ: കഴിഞ്ഞതവണത്തെ ലോക് സഭ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യുന്നതിനെതിരെ ആയിരുന്നു ഈ ചെറുപ്പക്കാരന്‍റെ പ്രതിഷേധം. എന്നാൽ, ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് കശ്മീരിൽ നിന്നുള്ള ആക്ടിവിസ്റ്റായ സജദ് നൂറാബദി. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകനായ ഈ മുപ്പതു വയസുകാരൻ സ്വന്തമായി പ്രഖ്യാപിച്ച പാർട്ടിയുമായാണ് മോദിക്കെതിരെ പോരാടാൻ എത്തുന്നത്.

    അനന്ത് നാഗ് ഉപതെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഒരുങ്ങിയെങ്കിലും പരാജയപ്പെട്ടു. വോട്ടർമാർ വളരെ കുറഞ്ഞതിനാൽ ഉപതെരഞ്ഞെടുപ്പ് റദ്ദു ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ കലാപത്തിൽ എട്ടു പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.

    "പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നതിലൂടെ അദ്ദേഹത്തിന് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ കശ്മീരികളുടെയും മുസ്ലിങ്ങളുടെയും ജീവിതം അദ്ദേഹം എത്രമാത്രം ദുരിതപൂർണമാക്കി എന്ന സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്", നൂറാബദി പറഞ്ഞു.

    തരൂരിന് വീണ്ടും പിഴച്ചു; 'അഹമ്മദാബാദ്' തെറ്റി, ട്വിറ്ററിൽ ട്രോൾ മഴ

    ടെഹ് രീക് -ഇ-ഇൻസാഫ് എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയാണ് സജദ് നൂറാബദിയും മറ്റ് ചില ആക്ടിവിസ്റ്റുകളും ചേർന്ന് രൂപീകരിച്ചത്. എന്നാൽ, ഇതുവരെ ഇത് രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാൽ തന്നെ വരണാസിയിൽ ഒരു ടിക്കറ്റിനായി ഇതിനകം തന്നെ നിരവധി പാർട്ടികളെ നൂറാബദി സമീപിച്ചു കഴിഞ്ഞു. ചില ദേശീയ, പ്രാദേശിക പാർട്ടികളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുമുണ്ട്. ഏതെങ്കിലും പാർട്ടി ടിക്കറ്റ് നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഒരു പാർട്ടിയും മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും നൂറാബദി പറഞ്ഞു.

    2014ൽ തെരഞ്ഞെടുപ്പിനെതിരെ രാജ്യവിരുദ്ധ പ്രചാരണം നടത്തിയതിന് നൂറാബദിയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഇത്തവണ മത്സരത്തിനിറങ്ങിയതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. കശ്മീർ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നു. ചർച്ചകളിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയാൽ കശ്മീർ പ്രശ്നം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീരികൾ അന്യഗ്രഹജീവികൾ അല്ലെന്നും ഭീകരവാദികളെ നേരിടുന്നതു പോലെ തങ്ങളെ കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സത്യം മാത്രമാണ് പറയുകയെന്നും അത് ആളുകൾക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.



     
    First published: