നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'കശ്മീരിന്റെ സ്വത്വം ഇല്ലാതായത് 1990 ജനുവരി 19-ന്; അന്ന് കോൺഗ്രസ് എവിടെയായിരുന്നു': നരേന്ദ്ര മോദി

    'കശ്മീരിന്റെ സ്വത്വം ഇല്ലാതായത് 1990 ജനുവരി 19-ന്; അന്ന് കോൺഗ്രസ് എവിടെയായിരുന്നു': നരേന്ദ്ര മോദി

    തീവ്രവാദത്തെ തുടർന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാൻ തുടങ്ങിയ 1990 ജനുവരി 19 നാണ് കശ്മീരിന്റെ അസ്ഥിത്വം ഇല്ലാതായതെന്ന് പ്രധാനമന്ത്രി.

    News18

    News18

    • Share this:
      ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പൗരത്വ നിയമത്തിലും കശ്മീർ നേതാക്കളെ തടഞ്ഞുവച്ചതിലും സർക്കാരിനെ വിമർശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

      ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമർശിച്ച മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. തീവ്രവാദത്തെ തുടർന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാൻ തുടങ്ങിയ 1990 ജനുവരി 19 നാണ് കശ്മീരിന്റെ അസ്ഥിത്വം ഇല്ലാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

      "ബോംബുകളെയും തോക്കുകളെയും മാത്രം നാടാക്കി കശ്മീരിനെ മാറ്റിയത് ആരാണ്? ജനുവരിയിലെ ആ ഇരുണ്ട രാത്രി ആർക്കെങ്കിലും മറക്കാൻ കഴിയുമോ? വാസ്തവത്തിൽ, ഐക്യവുമായി ബന്ധപ്പെട്ടതാണ് കശ്മീരി സ്വത്വം." അദ്ദേഹം പറഞ്ഞു.

      Also Read 'നിങ്ങളുടെ അടിയേറ്റുവാങ്ങാൻ സൂര്യനമസ്കാരം ചെയ്ത് എന്റെ പുറം ദൃഢമാക്കും': രാഹുലിന് മോദിയുടെ മറുപടി

      സർക്കാരിൻറെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, 2014 നും 2019 നും ഇടയിൽ ജനങ്ങൾ തന്റെ സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ കണ്ടതാണെന്നും  പറഞ്ഞു.

      "ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളുടെ അഞ്ച് വർഷത്തെ പ്രവർത്തനം വിലയിരുത്തി. അവർ വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചു, അതുകൊണ്ടു തന്നെ ഞങ്ങൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു.

      ഇനിയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ തുടരാൻ ഇന്ത്യക്ക് സാധിക്കില്ലെന്നും മോദി പറഞ്ഞു.

      "ഇന്ത്യയിലെ ജനങ്ങൾ സർക്കാറിനെ മാറ്റിയിട്ടില്ല. 'സരോക്കർ' (പെരുമാറ്റം) മാറ്റണമെന്നാണ് അവരുടെ ആഗ്രഹം. പഴയ ചിന്താ രീതികൾക്ക് അനുസൃതമായാണ്  ഞങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ,  ആർട്ടിക്കിൾ 370 ഒരിക്കലും ചരിത്രമാകില്ലായിരുന്നു. മുത്തലാഖ് മൂലം മുസ്ലീം സ്ത്രീകൾ ഇപ്പോഴും ദുരിതമനുഭവിക്കുമായിരുന്നു." അദ്ദേഹം പറഞ്ഞു.

      സർക്കാർ പഴയ രീതികൾക്കനുസൃതമായാണ് പ്രവർത്തിച്ചിരുന്നെങ്കിൽ, രാമജന്മഭൂമി പ്രശ്നം പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടർന്നേനെ. കർതാർപൂർ ഇടനാഴി യാഥാർത്ഥ്യമാകില്ലായിരുന്നെന്നും ഇന്ത്യ-ബംഗ്ലാദേശ് ഭൂമി കരാർ ഉണ്ടാകില്ലായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

      “ആറ് മാസത്തിനുള്ളിൽ ഞങ്ങൾ മോദിയെ വടികൊണ്ട് അടിക്കും” എന്ന് പ്രതിപക്ഷ എംപി പറയുന്നത് ഞാൻ കേട്ടു. അതിനാൽ കൂടുതൽ 'സൂര്യ നമസ്‌കാരം' ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഇതിലൂടെ എന്റെ ശരീരം ആ അടി കൊള്ളാൻ കൂടുതൽ ശക്തമാകും." - വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു.
      First published:
      )}