• HOME
  • »
  • NEWS
  • »
  • india
  • »
  • Birju Maharaj | മുതിർന്ന കഥക് നർത്തകൻ ബിർജു മഹാരാജ് അന്തരിച്ചു

Birju Maharaj | മുതിർന്ന കഥക് നർത്തകൻ ബിർജു മഹാരാജ് അന്തരിച്ചു

83 വയസ്സായിരുന്നു

ബിർജു മഹാരാജ്

ബിർജു മഹാരാജ്

  • Share this:
    കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് (Birju Maharaj) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.

    രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും അനുയായികളും സ്നേഹപൂർവ്വം 'പണ്ഡിറ്റ്ജി' അല്ലെങ്കിൽ 'മഹാരാജ് ജി' എന്ന് വിളിച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

    ഞായറാഴ്ച രാത്രി ബിർജു മഹാരാജ് കൊച്ചുമക്കൾക്കൊപ്പം കളിക്കുകയായിരുന്നു. പൊടുന്നനെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

    ദിവസങ്ങൾക്കുമുമ്പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു.

    ബിർജു മഹാരാജ് കഥക് നർത്തകരുടെ മഹാരാജ് കുടുംബത്തിന്റെ പിൻഗാമിയാണ്. അദ്ദേഹത്തിന്റെ രണ്ട് അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ്, പിതാവും ഗുരുവുമായ അച്ചൻ മഹാരാജ് എന്നിവരും ഉൾപ്പെടുന്നു.

    അദ്ദേഹം ഒരു മികച്ച ഡ്രമ്മർ കൂടിയായിരുന്നു, മിക്കവാറും എല്ലാ ഡ്രമ്മുകളും അനായാസമായും കൃത്യതയോടെയും വായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തബലയും നാളും വായിക്കാൻ അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

    തുംരി, ദാദ്ര, ഭജൻ, ഗസൽ എന്നിവയിൽ പ്രാവീണ്യം നേടിയ ബിർജു മഹാരാജ് ഒരു മികച്ച ഗായകൻ കൂടിയായിരുന്നു.

    നല്ലൊരു കഥാകാരൻ കൂടിയായ അദ്ദേഹം തന്റെ ജീവിതത്തിലെ സംഭവങ്ങളുമായി തന്റെ പ്രകടനങ്ങളെ കൂട്ടിയിണക്കി, പ്രേക്ഷകരെ ആകർഷിക്കുന്നതിൽ സമർത്ഥനായിരുന്നു. മികച്ച നിരീക്ഷണപാടവം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന് ദൈനംദിന സംഭവങ്ങളെക്കുറിച്ച് എപ്പോഴും എന്തെങ്കിലും പറയാനുണ്ടായിരുന്നു. തനിക്കു ചുറ്റുമുള്ള ആളുകളെ റിയലിസ്റ്റിക് അനുകരണങ്ങളും ഉജ്ജ്വലമായ വിവരണങ്ങളും നൽകി രസിപ്പിക്കുന്നത്തിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.
    Published by:user_57
    First published: