കത്വ കൂട്ടബലാത്സംഗം : പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍

കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്രവങ്ങള്‍ പ്രതികളുടെത് തന്നെ.

news18
Updated: April 21, 2018, 10:53 AM IST
കത്വ കൂട്ടബലാത്സംഗം : പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍
കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്രവങ്ങള്‍ പ്രതികളുടെത് തന്നെ.
  • News18
  • Last Updated: April 21, 2018, 10:53 AM IST IST
  • Share this:
ന്യൂഡല്‍ഹി : കത്വയില്‍ എട്ടുവസയുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍. കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്രവങ്ങള്‍ പ്രതികളുടെത് തന്നെയാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ സംഭവത്തില്‍ നിര്‍ണ്ണായക തെളിവാകും ഇത്. കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സ്രവങ്ങള്‍, മുടിയിഴകള്‍, പ്രതികളുടെ രക്തസാമ്പിളുകള്‍, കൊല്ലപ്പെട്ട കുട്ടിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍, സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങി പതിനാലോളം തെളിവുകളാണ് പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേതാണെന്ന് പരിശോധയില്‍ തെളിഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ആദ്യം അന്വേഷിച്ച പോലീസ് സംഘം കുട്ടിയുടെ വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു തുള്ളി രക്തക്കറ അവശേഷിച്ചത് വഴിത്തിരിവാെയന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. റിപ്പോര്‍ട്ട് ജമ്മു കാശ്മീര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

ജമ്മുകാശ്മീരിലെ കത്വയില്‍ ഒരു ക്ഷേത്രത്തില്‍ അടച്ചിട്ടാണ് എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥരടക്കം ഉന്നതര്‍ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും സത്യസന്ധമായ ചില ഇടപെടലുകള്‍ കൊണ്ട് പ്രതികള്‍ മുഴുവന്‍ പിടിയിലാവുകയായിരുന്നു. ആ കുരുന്നിന് നീതി തേടി രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading