നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആപ്പുമായുള്ള സഖ്യം രാഹുൽ നിരസിച്ചു: സസ്പെൻസ് അവസാനിപ്പിച്ച് കെജ്രിവാൾ

  ആപ്പുമായുള്ള സഖ്യം രാഹുൽ നിരസിച്ചു: സസ്പെൻസ് അവസാനിപ്പിച്ച് കെജ്രിവാൾ

  എൻസിപി നേതാവ് ശരദ് പവാർ അടക്കം കോൺഗ്രസ്-ആപ് സഖ്യത്തിനായി മുന്‍കയ്യെടുത്തിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്

  rahul-gandhi-arvind-kejriwal-pti-875

  rahul-gandhi-arvind-kejriwal-pti-875

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം എന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരസിച്ചതായി ആപ് അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഖ്യ സാധ്യതയെപ്പറ്റിയുള്ള ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെജ്രിവാളിന്റെ പ്രതികരണം.

   അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആപ്പുമായി കൈകോർക്കണമെന്ന ആവശ്യം അദ്ദേഹം നിരസിക്കുകയാണുണ്ടായത്. കെജ്രിവാൾ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ്-ആപ് സഖ്യം ഉണ്ടാകുമെന്ന അഭ്യൂഹം നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാൽ തുടക്കം മുതൽ തന്നെ ഇതിനെ എതിർക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ഭാഗത്തു നിന്നുണ്ടായത്. എങ്കിലും സഖ്യസാധ്യതകൾ കോൺഗ്രസിലെ മറ്റ് അംഗങ്ങൾ തള്ളിക്കളഞ്ഞിരിന്നുമില്ല. ആ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ മറുപടി.

   Also Read-BREAKING: കൊലയാളി പരാമര്‍ശം; കെകെ രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

   ‌സഖ്യത്തിനായി കെജ്രിവാൾ ഒരിക്കലും സമീപിച്ചിരുന്നില്ലെന്ന് കോൺഗ്രസ് ഡൽഹി ചീഫും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പറഞ്ഞിരുന്നു. ഈ പ്രസ്താവന തള്ളിയ കെജ്രിവാൾ, തങ്ങൾ രാഹുൽ ഗാന്ധിയെ ആണ് കണ്ടതെന്നും ഷീല ദീക്ഷിത് അത്രയ്ക്ക് പ്രധാനപ്പെട്ട ഒരു നേതാവല്ലെന്നുമായിരുന്നു അറിയിച്ചത്.

   അതേസമയം ആപുമായുള്ള സഖ്യത്തെ സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ടെന്നും എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായില്ലെന്നും ചില മുതിർന്ന നേതാക്കളും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് രാഹുൽ സഖ്യം നിരസിച്ചുവെന്ന് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.

   Also Read: ജയരാജനെ കൊലയാളിയെന്ന് വിളിച്ചു: രമയ്‌ക്കെതിരെ പരാതിയുമായി സിപിഎം

   ഡൽഹിയിൽ അഞ്ച് സീറ്റ് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചാബ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുക എന്ന പുതിയൊരു നിർദേശവും ആപ് മുന്നോട്ട് വച്ചതായി അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ കോൺ‌ഗ്രസിലെ മുതിർന്ന നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം, സഖ്യം അവർ നിരസിച്ചുവെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇരുപാർട്ടികളും സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   എൻസിപി നേതാവ് ശരദ് പവാർ അടക്കം കോൺഗ്രസ്-ആപ് സഖ്യത്തിനായി മുന്‍കയ്യെടുത്തിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്.അതേസമയം ആപ്പുമായുള്ള സഖ്യം സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

   First published:
   )}