• HOME
  • »
  • NEWS
  • »
  • india
  • »
  • '10% ശ്രദ്ധ നല്‍കിയിരുന്നില്ലെങ്കില്‍, തെരുവില്‍ ഇറങ്ങേണ്ടി വരില്ലായിരുന്നു'

'10% ശ്രദ്ധ നല്‍കിയിരുന്നില്ലെങ്കില്‍, തെരുവില്‍ ഇറങ്ങേണ്ടി വരില്ലായിരുന്നു'

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: വ്യവസായങ്ങള്‍ക്ക് നല്‍കുന്നതിന്റെ പത്ത് ശതമാനം ശ്രദ്ധയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നില്ലെങ്കില്‍ അവര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കര്‍ഷക മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചത്.

    സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ നിങ്ങളോട് യാചിക്കുകയല്ല. അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നത്. വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പാടാക്കിയതിലൂടെ കര്‍ഷകരെ നിങ്ങള്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേബം പറഞ്ഞു. കെജരിവാളിനു പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശരത് യാദവ്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരും കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്തിരുന്നു.

    സമ്മാനങ്ങളല്ല, അവകാശങ്ങളാണ് വേണ്ടത്: രാഹുല്‍ ഗാന്ധി

    210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.

    കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം, കാര്‍ഷിക കട മുക്തി നിയമം പാസാക്കണം, വിളകള്‍ക്ക് ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കണം, പലിശരഹിത വായ്പ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

    കിസാന്‍ മുക്തി മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയും കെജരിവാളും
    നേരത്തെ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസാരിച്ച രാഹുല്‍ ഗാന്ധി വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് മോദി സംസാരിക്കുന്നതെന്നും കര്‍ഷകരെയും യുവജനങ്ങളെയും മോദി വിലവെക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഒരു വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ രാജ്യത്തെ നയിക്കാനാകില്ലെന്നും കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ പറഞ്ഞിരുന്നു.

    First published: