നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ?; സ്വാഗതം ചെയ്ത് കെജ്രിവാൾ

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

News18 Malayalam | news18-malayalam
Updated: June 5, 2020, 12:18 PM IST
നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ?; സ്വാഗതം ചെയ്ത് കെജ്രിവാൾ
നവജോത് സിംഗ് സിദ്ദു
  • Share this:
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ന്യൂസ് 18 ഇന്ത്യ സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെയാണ് കെജ്രിവാൾ ഇക്കാര്യത്തിൽ മനസ്സുതുറന്നത്. കൊറോണയുടെ ഘട്ടത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിശദീകരണം നല്‍കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിദ്ദുവിന്റെ പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 2017ലാണ് ബിജെപി വിട്ട് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു.

TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും എ.എ.പി സിദ്ദുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ ചര്‍ച്ച അലസുകയായിരുന്നു. 2017ലെ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ശിരോമണി അകാലി ദളിനെയും ബിജെപിയും പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 20 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ശിരോമണി അകാലിദള്‍ 15, ബിജെപി 3, ലോക് ഇൻസാഫ് പാർട്ടി 2 എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റുനില.First published: June 5, 2020, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading