നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • NITI Ayog | ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്

  NITI Ayog | ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്

  ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു

  Kerala_Health_1600

  Kerala_Health_1600

  • Share this:
   ന്യൂഡൽഹി: നീതി ആയോഗിന്റെ (Niti Ayog) ദേശീയ ആരോഗ്യ സൂചികയില്‍ (National health Index) കേരളം (Kerala) ഒന്നാം സ്ഥാനം നിലനിർത്തി. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചികയാണ് നീതി ആയോഗ് ഇപ്പോൾ പുറത്തിറക്കിയത്.

   പട്ടികയിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഇത്തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന ആണ് മൂന്നാമത്. ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്താണ്. നീതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നിലുള്ളത് ഉത്തര്‍പ്രദേശ് ആണ്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണെന്ന് പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ വ്യകതമാക്കുന്നു. ചെറുസംസ്ഥാനങ്ങളില്‍ മിസോറാമാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ സംസ്ഥാനം.

   സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു.   Also Read- CM Pinarayi Vijayan | തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

   ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു.
   Published by:Anuraj GR
   First published: