കണ്ണൂർ: കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഫാസിസത്തിനെതിരെ ജനങ്ങൾ നൽകിയ മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
തേക്കേ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ബി.ജെ.പി. ഇല്ലെന്നും രാജ്യ വിരുദ്ധ സമീപനം സ്വീകരിച്ച ഗവൺമെന്റിനെതിരെയുള്ള വിധിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വന്നാൽ സർവനാശം സംഭവിക്കും.
Also Read-Karnataka Election Results 2023| സിപിഎമ്മിന് തിരിച്ചടി; മത്സരിച്ച നാലു മണ്ഡലങ്ങളിലും തോൽവി
എന്നാൽ ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകില്ല.കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം ഇനിയെങ്കിലും ജാഗ്രത കാണിക്കണം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Karnataka Election, Karnataka Elections 2023