നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇത് 'കേരള സൈബര്‍ വാരിയേഴ്‌സി'ന്റെ പ്രതികാരം; ഗാന്ധി ചിത്രത്തിനുനേരെ നിറയൊഴിച്ച ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

  ഇത് 'കേരള സൈബര്‍ വാരിയേഴ്‌സി'ന്റെ പ്രതികാരം; ഗാന്ധി ചിത്രത്തിനുനേരെ നിറയൊഴിച്ച ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

  വൈബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് 'ഹിന്ദു മഹാസഭ മൂര്‍ദാബാദ്' എന്ന മുദ്രാവാക്യമാണ് കാണാന്‍ കഴിയുക

  Kerala Cyber Warriors

  Kerala Cyber Warriors

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 71 ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ വൈബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സാണ് ഹിന്ദുമഹാസഭയുടെ ആഘോഷങ്ങളോടുള്ള പ്രതിഷേധമെന്നോണം സൈറ്റ് ഹാക്ക് ചെയ്തത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സൈറ്റ് ഹാക്ക് ചെയ്ത വിവരം സൈബര്‍ വാരിയേഴ്‌സ് പുറത്തുവിട്ടത്.

   നിലവില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് 'ഹിന്ദു മഹാസഭ മൂര്‍ദാബാദ്' എന്ന പ്രതിഷേധ മുദ്രാവാക്യം മാത്രമാണ് കാണാന്‍ കഴിയുക. സഭയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെ ഗാന്ധി ചിത്രത്തിലേക്ക് നിറയൊഴിക്കുന്നതിന്റെ ചിത്രവും സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ കേസെടുക്കണമെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും സൈബര്‍ വാരിയേഴ്‌സ് ആവശ്യപ്പെടുന്നു.   മഹാത്മാ ഗാന്ധിയുടെ 71 ാം രക്തസാക്ഷിത്വദിനമായ ഇന്നലെയായിരുന്നു ഹിന്ദു മഹാസഭയുടെ ആഘോഷങ്ങള്‍. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് വെബ്‌സൈറ്റ് ഹാക്ക ചെയ്തുള്ള മലയാളി ഹാക്കര്‍മാരുടെ പ്രതിഷേധം. 'എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെയാകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ' എന്ന ഗാന്ധി വചനവും വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.

   Also Read: അമേരിക്കയെ വിറപ്പിക്കുന്ന 'സ്ക്വാൾ' എന്താണ് ?

   കേരളാസൈബര്‍ വാരിയേഴ്‌സിന്റെ ചിത്രത്തിന് താഴെ 'സ്വന്തം പ്രവൃത്തികളില്‍ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും' കുറിച്ചിട്ടുണ്ട്.

   First published:
   )}