• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി നേവിയുടെ രക്ഷാപ്രവര്‍ത്തനം; സാഹസികനായ ആ ക്യാപ്ടന്‍ പാലക്കാട്ടുകാരനായ രാജ്കുമാര്‍

News18 Malayalam
Updated: August 19, 2018, 7:42 AM IST
ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി നേവിയുടെ രക്ഷാപ്രവര്‍ത്തനം; സാഹസികനായ ആ ക്യാപ്ടന്‍ പാലക്കാട്ടുകാരനായ രാജ്കുമാര്‍
News18 Malayalam
Updated: August 19, 2018, 7:42 AM IST
കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ട് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നേവിയുടെ ഹെലികോപ്ടര്‍ ടെറസില്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിയത് മലയാളിയായ ക്യാപ്ടന്‍ പി.രാജ്കുമാര്‍. നാവികസേനയുടെ സീകിങ് 42 സി എന്ന ഹെലികോപ്ടറാണ് രാജ്കുമാര്‍ അതിസാഹസികമായി വീടുകള്‍ക്കു മുകളില്‍ ഇറക്കിയത്.

ഓഖി ദുരന്തസമയത്തും നാവികസേനാ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ കര്‍മ്മനിരതനായിരുന്നു. അന്നത്തെ രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹത്തെ രാജ്യം ശൗര്യ ചക്ര മെഡല്‍ നല്‍കിയാണ് ആദരിച്ചത്. ഇക്കുറി സാഹസികമായി ഈ ക്യാപ്ടന്‍ രക്ഷിച്ചെടുത്തത് 26 പേരെ. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡയിലെ അംഗമായ രാജ്കുമാര്‍ പാലക്കാട് സ്വദേശിയാണ്.



നാവികസേനയുടെ പക്കലുള്ള ഏറ്റവും വലിയ ഹെലികോപ്ടറുകളില്‍ ഒന്നാണ് സീകിങ് 42 സി. സാധാരണയായി രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ഹെലികോപടറുകള്‍ ഉയരത്തില്‍ നിര്‍ത്തി വടങ്ങളിലൂടെ ആളുകളെ മുകളിലെത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന് ഏറെ സമയമെടുക്കും.
Loading...

ഇതൊഴിവാക്കാനാണ് രാജ്കുമാര്‍ സഹസികമായി കോപടര്‍ വീടുകളിലെ ടെറസില്‍ ഇറക്കി രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടിയത്. ഏറെ വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമെ ഈ കൂറ്റന്‍ ഹെലികോപ്ടര്‍ മരങ്ങള്‍ക്കിടയിലൂടെ ടെറസുകളില്‍ ലാന്‍ഡ് ചെയ്യിക്കാന്‍ കഴിയൂ.

 
First published: August 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...