സർക്കാർ കക്ഷിയാവുന്ന കേസുകൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു

ഹൈക്കോടതി അഭിഭാഷകൻ എ. വേലപ്പൻ നായരെയാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മാസം 1,10,000 രൂപയാണ് ശമ്പളം.

news18-malayalam
Updated: August 14, 2019, 11:07 AM IST
സർക്കാർ കക്ഷിയാവുന്ന കേസുകൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ചു കൊണ്ട് ഉത്തരവായി. ഹൈക്കോടതി അഭിഭാഷകൻ എ. വേലപ്പൻ നായരെയാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മാസം 1,10,000 രൂപയാണ് ശമ്പളം.

also read: കാസർഗോഡ് ബദിയടുക്ക, പെർള അന്തർ-സംസ്ഥാന പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗത നിരോധനം

കഴിഞ്ഞ മാസം ചേർന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിന് പുറമെ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് പുതിയ ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേകം ഓഫീസും ഒരുക്കും.

ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥയാണ് ലെയ്സൺ ഓഫീസർക്കും. 76,000 രൂപ ശമ്പളവും, ടെലിഫോൺ, ഇന്റർനെറ്റ് ബത്തയായി 1000 രൂപ, യാത്ര ബത്തയായി 19,000 രൂപ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ മറ്റ് പുസ്തകങ്ങൾ എന്നിവയ്ക്കായി 14,000 രൂപ എന്നിവ അടങ്ങുന്നതാണ് മൊത്ത ശമ്പളം. പ്രളയബാധിത സമയത്ത് ഇത്തരമൊരു നിയമനം നടത്തിയിരിക്കുന്നത് വരും ദിവസങ്ങളിൽ വിവാദമായേക്കാം.
First published: August 14, 2019, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading