ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. പ്രഥാമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കഴിയുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന പ്രധനമന്ത്രി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നെന്ന് ഗവർണര്‍ പറഞ്ഞു. ട്രിപ്പിൾ തലാക്ക് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരന്നു ഗവർണറുടെ പരാമർശം. 2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ് സബ്കാ വിശ്വാസ്-പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്' എന്ന പുസ്തകത്തിലുള്ളത്.
വിവിധ വിഷയങ്ങളിലെ 86 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. ഹിന്ദിയിലും ഇംഗ്ലീഷിലും പുസ്തകം ലഭ്യമാണ്. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടാണ് പുസ്തകത്തിലുള്ളതെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.