സൗദി എയര്‍ലൈന്‍സില്‍ വനിതാ ജീവനക്കാരിയെ പാന്റിന്റെ സിബ് അഴിച്ചുകാണിച്ചു; മലയാളി അറസ്റ്റില്‍

ജിദ്ദയില്‍നിന്നും ന്യൂഡൽഹിയിലേക്ക് വരുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം

news18
Updated: May 28, 2019, 8:46 AM IST
സൗദി എയര്‍ലൈന്‍സില്‍ വനിതാ ജീവനക്കാരിയെ പാന്റിന്റെ സിബ് അഴിച്ചുകാണിച്ചു; മലയാളി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 28, 2019, 8:46 AM IST
  • Share this:
ന്യൂഡൽഹി: വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിക്കുന്നത് തടഞ്ഞ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീൻ (24) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ജിദ്ദയില്‍നിന്നും ന്യൂഡൽഹിയിലേക്ക് വരുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് കത്തിക്കരുതെന്ന് ഷംസുദ്ദീനോട് ജീവനക്കാരി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അസഭ്യം പറഞ്ഞതായി അധികൃതർ പറയുന്നു. തുടര്‍ന്ന് വിഷയത്തില്‍ മറ്റ് ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ വനിതാ ജീവനക്കാരിയുടെ മുന്നില്‍ വച്ച് ഇയാള്‍ പാന്റിന്റെ സിബ് അഴിച്ചെന്നാണ് പരാതി. പിന്നീട് ഇയാള്‍ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

വിമാനം ഡൽഹിയിൽ ഇങങ്ങിയതിന് പിന്നാലെ വിമാനത്താവള അധികൃതരെയും സിഐഎസ്എഫിനെയും വിമാനത്തിലെ ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നിയമനടപടിക്കായി ഡൽ‌ഹി പൊലീസിന് കൈമാറി. അശ്ലീലപ്രദർശനത്തിനും സ്ത്രീയെ അപമാനിച്ചതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

First published: May 28, 2019, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading