തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാൻ അനുവദിക്കില്ല; നിലപാടിൽ ഉറച്ച് കേരളം
തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ അടുത്ത മാസം പരിഗണിക്കാൻ ഇരിക്കെയാണ് സംസ്ഥാനത്തിന്റെ സമ്മർദ്ദം
news18
Updated: June 9, 2019, 7:05 PM IST

trivandrum_airport_intl_terminal
- News18
- Last Updated: June 9, 2019, 7:05 PM IST
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു സംസ്ഥാന സർക്കാർ. സർക്കാർ പങ്കാളിത്തം ഇല്ലാതെ വിമാനത്താവള നടത്തിപ്പ് സാധ്യമല്ലെന്ന് മുഖ്യമന്ത്രി. അതേസമയം വിമാന യാത്രകൊള്ള തടയാൻ അടിയന്തര ഇടപെടലുണ്ടാകുമെന്നു കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്. വ്യോമയാന സെക്രട്ടറി വിമാന കമ്പനികളുടെ യോഗം വിളിച്ചു ചേർക്കും.
തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ അടുത്ത മാസം പരിഗണിക്കാൻ ഇരിക്കെയാണ് സംസ്ഥാനത്തിന്റെ സമ്മർദ്ദം. ഒരു സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ബാലഭാസ്ക്കറിന്റെ മരണം: അർജുൻ ഷില്ലോങിൽ; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി; വാഹനമോടിച്ചത് ബാലഭാസ്ക്കർ തന്നെയെന്ന് KSRTC ഡ്രൈവർ
നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടാനാണ് സാധ്യത. ഇതവഗണിച്ചു കേന്ദ്രം തീരുമാനം എടുത്താൽ അൻപത് വർഷത്തേക്ക് വിമാനത്താവളം അദാനി ഗ്രൂപ്പിന് കീഴിൽ ആവുക. അതിനിടെ ആഘോഷവേളയിൽ അന്തരാഷ്ട്ര- ആഭ്യന്തര വിമാനയാത്രാ നിർക്കുകൾ കുതിച്ചുയരുന്നത് തടയാൻ സ്ഥിരം സംവിധാനം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന സെക്രട്ടറി വിജയ് ഖരോളയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം. നിരക്ക് പരിധി വിട്ടുയരുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നാണ് കേന്ദ്ര ഉറപ്പ്. ജൂലൈയിൽ വ്യോമയാന കമ്പനികളുടെ യോഗം വിളിക്കും. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കാൻ വ്യോമയാന സെക്രട്ടറി പങ്കെടുക്കുന്ന പ്രത്യേക യോഗം കേരളത്തിൽ നടക്കും.
തിരുവനന്തപുരം അടക്കം ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ അടുത്ത മാസം പരിഗണിക്കാൻ ഇരിക്കെയാണ് സംസ്ഥാനത്തിന്റെ സമ്മർദ്ദം. ഒരു സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നൽകാൻ ആകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.