നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധം'; വിശദീകരണവുമായി കേരള പൊലീസ്

  'ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധം'; വിശദീകരണവുമായി കേരള പൊലീസ്

  'അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്'

  police beef

  police beef

  • Share this:
   തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പൊലീസ് ബാച്ചിന്‍റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പൊലീസ്. മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാൽ അതിൽ ബീഫ് നല്‍കരുതെന്ന് നിര്‍ദ്ദേശം നൽകിയിട്ടില്ലെന്ന് കേരള പൊലീസ് പുറത്തിറക്കിയ പത്രകുറുപ്പിൽ വ്യക്തമാക്കുന്നു.

   പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പോലീസ് ഓഫീസര്‍മാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളില്‍ ലഭ്യമായ ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയതന്നും പരിശീലനത്തിന് വിധേയരാകുന്നവര്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെ കൃത്യമായി ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

   Also read: കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കുമുണ്ട്; ഹൈബി ഈഡന് മറുപടിയുമായി ആഷിക് അബു

   ബീഫ് ഒഴിവാക്കി കേരള പോലീസിന്റെ പുതിയ ഭക്ഷണ മെനു പുറത്തിറക്കിയെന്ന വാർത്ത വ്യാപകമായ പ്രചരിച്ചതിനെ തുടർന്നാണ് കേരള പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്.
   First published:
   )}