നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻനിരയിൽ; ഒപ്പം തമിഴ്നാടും പഞ്ചാബും

    രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻനിരയിൽ; ഒപ്പം തമിഴ്നാടും പഞ്ചാബും

    A++ നേടി കേരളം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ കേരളം ഉൾപ്പെടെ ഒന്നാം നിരയിൽ. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയിലാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളും മുൻപന്തിയിൽ ഉണ്ട്.

      കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2019-2020 വർഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് സ്വന്തമായത്.

      അതേസമയം തന്നെ ഭരണത്തിന്റെയും നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 24 സ്ഥലങ്ങൾ ഏറ്റവും ഉയർന്ന സ്കോർ ആയ 360ൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ 20 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എടുത്താൽ, ഏറ്റവും ഉയർന്ന സ്കോർ ആയ 150 ൽ നേടിയിരിക്കുന്നത് 80 ശതമാനത്തിൽ താഴെ മാത്രമാണ്.

      A+ വിഭാഗത്തിൽ ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ ഇടം നേടി. 70 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പി.ജി.ഐ. നിർണ്ണയിക്കുക.

      ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്കോർ പഞ്ചാബിനാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ബീഹാറും മേഘാലയയും ഏറ്റവും താഴെയാണ്. 2019-20 കാലയളവിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും ഒഡീഷയും 2018-19 വർഷത്തെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്.

      അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ 13 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ 10% പോയിൻറ് മെച്ചപ്പെടുത്തി. ഭരണ പ്രക്രിയയുടെ വിഭാഗത്തിൽ പത്തൊൻപത് സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ 10% അല്ലെങ്കിൽ‌ അതിൽ കൂടുതൽ‌ മെച്ചപ്പെട്ടു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവ കുറഞ്ഞത് 20 ശതമാനം പോയിന്റ് മെച്ചപ്പെടുത്തി.

      Also read: ഇംഗ്ലീഷിനെ പേടിക്കണ്ട! ഇനി എഞ്ചിനീയറിംഗ് മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ പഠിക്കാം

      ഇനി ഇംഗ്ളീഷിനെ പേടിക്കാതെ എഞ്ചിനീയറിംഗ് പഠനത്തിന് ചേരാം. മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) കൊളേജുകൾക്ക് അനുമതി നൽകി. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ പഠനം സാധ്യമാണ്. മലയാളത്തിന് പുറമെ മറാത്തി, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകൾക്കാണാനുമതി.

      ഗ്രാമീണ, ഗോത്ര മേഖലകളിൽ നിന്നും പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് ഭാഷ ഒരു തടസ്സമാകാതെ വിദ്യാഭ്യാസം നേടാനും വിധമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് നിർബന്ധമായ സാഹചര്യത്തിൽ മിടുക്കരായ പല വിദ്യാർത്ഥികളും എഞ്ചിനീയറിംഗ് പഠനത്തിൽ നിന്നും മാറി നിൽക്കുന്നുണ്ടത്രേ.
       ജർമ്മനി, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഔദ്യോഗിക ഭാഷയിൽ മുഴുവൻ വിദ്യാഭ്യാസവും നൽകാറുണ്ട്.

      അടിസ്ഥാന തത്വങ്ങൾ മികച്ച രീതിയിൽ സ്വായത്തമാക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്‌ഷ്യം. രാജ്യമെമ്പാടു നിന്നും 500ൽ പരം അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതായി അധികൃതർ പറയുന്നു. ഭാവിയിൽ ബിരുദ തലത്തിലെ പഠനം മറ്റ് 11 ഭാഷകളിൽക്കൂടി നൽകാൻ പദ്ധതിയുണ്ട് എന്നും അവർ പറഞ്ഞു.
      Published by:user_57
      First published:
      )}