സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാമത്; ഏറ്റവും പിന്നിൽ യു.പി

മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെ തയാറാക്കിയ സൂചിക നീതി ആയോഗാണ് പുറത്തുവിട്ടത്. 

news18-malayalam
Updated: October 1, 2019, 11:29 AM IST
സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാമത്; ഏറ്റവും പിന്നിൽ യു.പി
മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെ തയാറാക്കിയ സൂചിക നീതി ആയോഗാണ് പുറത്തുവിട്ടത്. 
  • Share this:
ന്യൂഡല്‍ഹി: സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. 20 സംസ്ഥാനങ്ങളിൽ രാജസ്ഥാനും കർണാടകയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള. ഏറ്റവും പിന്നിൽ ഉത്തർ പ്രദേശും. 2016-17 അധ്യയനവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെ തയാറാക്കിയ സൂചിക നീതി ആയോഗാണ് പുറത്തുവിട്ടത്.

പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. വലിയ സംസ്ഥാനങ്ങളിൽ കേരളത്തിന് 76.6 ശതാമനം സ്കോർ ലഭിച്ചപ്പോൾ ഉത്തർപ്രദേശിന്  36.4 ശതമാനം മാത്രമാണ് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ 68.8 ശതമാനം സ്‌കോറുമായി മണിപ്പുരും കേന്ദ്രഭരണപ്രദേശങ്ങളില്‍ 82.9 ശതമാനവുമായി ചണ്ഡീഗഢും ഒന്നാം സ്ഥാനത്തെത്തി.

മികച്ച പഠനഫലത്തില്‍ കര്‍ണാടകമാണ് മുന്നില്‍. 81.9 ശതമാനമാണ് സ്കോർ. രാജസ്ഥാനാണ് രണ്ടാം സ്ഥനത്ത്. ഇവിടെയും ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. 2015-16ല്‍നിന്ന് കൂടുതല്‍ പുരോഗതി വരിച്ച സംസ്ഥാനങ്ങളില്‍ ഹരിയാനയാണ് ഒന്നാംസ്ഥാനത്ത്. 18.5 ശതമാനത്തിന്റെ വര്‍ധനയാണ് ഹരിയാന കൈവരിച്ചത്. 2015-16ലെ 51 ശതമാനത്തില്‍നിന്ന് 69.5 ശതമാനത്തിലേക്കാണ് ഹരിയാന വളര്‍ന്നത്. അസം (16.8), ഉത്തര്‍പ്രദേശ് (13.7) എന്നിവയാണ് പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.

പൊതുവിഭാഗം, പട്ടികജാതി-വര്‍ഗം ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നുമുള്ളവര്‍ ഉള്‍പ്പെടെ സമസ്തവിഭാഗങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ പഠനഫലങ്ങളില്‍ രാജസ്ഥാനാണ് ഒന്നാമത്( 79.4 ശതമാനം). സ്‌കൂളുകളിലെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളില്‍ ഹരിയാനയും (76 ശതമാനം) മഹാരാഷ്ട്രയുമാണ് (72 ശതമാനം) മുന്നില്‍.

ചെറിയ സംസ്ഥാനങ്ങളില്‍ 14.1 ശതമാനത്തിന്റെ വളര്‍ച്ചയോടെ മേഘാലയ ഒന്നാമതെത്തി. കേന്ദ്രഭരണപ്രദേശങ്ങളില്‍ 16.5 ശതമാനത്തോടെ ദാമന്‍ ദിയു ഒന്നാമതെത്തി.

Also Read രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

First published: October 1, 2019, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading