മൂന്നുതവണ ലോക്സഭ പാസാക്കിയിട്ടും ഉപരിസഭയിൽ പാസാക്കാനാകാത്ത മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിർത്ത് 84 അംഗങ്ങളും വോട്ടുചെയ്തു. ബില്ലിൽ രാഷ്ട്രപതി ഒപ്പു വെക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. നേരത്തേ ഓർഡിനൻസായി നടപ്പാക്കിയ നിയമമാണ് ഇപ്പോൾ പാർലമെന്റ് പാസാക്കിയിരിക്കുന്നത്.
മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാൽ മുസ്ലിം പുരുഷന് മൂന്നുവർഷം തടവോ പിഴയോ. പൊലീസ് ഓഫീസർക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവർക്കോ പരാതി നൽകാം.
എല്ലാ തരത്തിലുള്ള തലാഖും (തലാഖ്-ഇ-ബിദ്ദത്തോ മറ്റു രൂപത്തിലുള്ളതോ-എഴുതിയും ഇലക്ട്രോണിക് രൂപത്തിലുമുൾപ്പെടെ) നിയമവിരുദ്ധം.
ആരോപിതന് മജിസ്ട്രേറ്റിന് ജാമ്യം നൽകാം. ഇത് സ്ത്രീയുടെ ഭാഗം കേട്ടശേഷം ജാമ്യം നൽകാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ മാത്രം.
സ്ത്രീയുടെ അപേക്ഷയിൽ കേസിൽ അനുരഞ്ജനമാവാം. മാനദണ്ഡങ്ങൾ മജിസ്ട്രേറ്റിന് തീരുമാനിക്കാം.
സ്ത്രീക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാം. ഏതു രീതിയിലെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.