നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വേദിക് പെയിന്റ്' | ചാണകത്തില്‍ നിന്നുള്ള പെയിന്റുമായി കേന്ദ്ര ഖാദി കമ്മീഷന്‍

  'വേദിക് പെയിന്റ്' | ചാണകത്തില്‍ നിന്നുള്ള പെയിന്റുമായി കേന്ദ്ര ഖാദി കമ്മീഷന്‍

  പരിസ്ഥിതി സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് ആന്റി ഫംഗലും ആന്റി ബാക്ടീരിയലുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാണകം മുഖ്യഘടകമായി വരുന്നതിനാല്‍ ഇതിന് വിലയും താരതമ്യേന കുറവായിരിക്കും.

  • Share this:
   ചാണകത്തില്‍ നിന്നുള്ള പെയിന്റ് പുറത്തിറക്കി ഇന്ത്യ. കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍. പശുവിന്‍ ചാണകവും പ്രക്യതദത്ത് സംയുക്തങ്ങളും ഉപയോഗിച്ചാണ് പെയിന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഖാദി പ്രാകൃതിക് പെയിന്റ് എന്ന വിഭാഗത്തിന് കീഴില്‍ വരുന്ന ഉത്പ്പന്നം ഇത്തരത്തിലുള്ള ആദ്യ ഉത്പ്പന്നമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

   പരിസ്ഥിതി സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് ആന്റി ഫംഗലും ആന്റി ബാക്ടീരിയലുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാണകം മുഖ്യഘടകമായി വരുന്നതിനാല്‍ ഇതിന് വിലയും താരതമ്യേന കുറവായിരിക്കും. മണമില്ലായ്മയാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നമെത്തുന്നത്.

   ഡിസ്റ്റെംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളില്‍ ഖാദി പ്രാകൃതിക് പെയിന്റ് ലഭ്യമാണ്. 2020 മാര്‍ച്ചില്‍ കെവിഐസി ആണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്, പിന്നീട് ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ചെടുക്കുകയും ചെയ്തു.ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ള വസ്തുക്കളില്‍ നിന്ന് വിമുക്തമാണ് ഈ പെയിന്റ്. പ്രാദേശികാടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് ഉല്‍പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

   പരിസ്ഥിതി സൗഹാര്‍ദ്ധ ഉത്പ്പന്നങ്ങളിലെ അസംസ്‌കൃത വസ്തുവായി ചാണകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യസഹായിക്കുമെന്നും ഇത് കര്‍ഷകരുടെയും ഗോശാലകളുടെയും വരുമാനം വര്‍ധിപ്പിക്കുമെന്നുമാണ്പറയുന്നത്. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവുംഇതെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

   മുംബൈയിലെ നാഷണല്‍ ടെസ്റ്റ് ഹൗസ്, ന്യൂഡല്‍ഹി ശ്രീ റാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഗസീയാബാദ് നാഷണല്‍ ടെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഈ പെയിന്റിന്റെ പരിശോധന നടന്നത്.

   Plastic Ban| 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സെപ്തംബർ 30 മുതൽ നിരോധനം; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

   പ്ലാസ്റ്റിക് ഉപയോഗത്തിന് തടയിടാൻ കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം. അതേസമയം ഈ വർഷം സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്കും നിരോധനം ഉണ്ടാകും.

   കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂണ്‍, സ്‌ട്രോ, മിഠായി കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 100 മൈക്രോണില്‍ താഴെയുള്ള പി വി സി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയര്‍ ബഡ്ഡുകള്‍ക്കും ബലൂണുകള്‍ക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

   നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാം. എന്നാല്‍ സെപ്തംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാനാവില്ല. 2022 ഡിസംബർ 31 മുതല്‍ കുറഞ്ഞ പരിധി 120 മൈക്രോണ്‍ ആയി ഉയര്‍ത്തും.

   ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
   Published by:Jayashankar AV
   First published:
   )}