• HOME
  • »
  • NEWS
  • »
  • india
  • »
  • ഖാദി തൊഴിലാളികള്‍ക്ക് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ചത് 45 കോടി രൂപയുടെ ഗവണ്‍മെന്റ് ഓര്‍ഡറുകള്‍

ഖാദി തൊഴിലാളികള്‍ക്ക് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ചത് 45 കോടി രൂപയുടെ ഗവണ്‍മെന്റ് ഓര്‍ഡറുകള്‍

ഗിരി വര്‍ഗ കാര്യമന്ത്രാലയം, ഇന്ത്യന്‍ റെയില്‍വേ, എയര്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ഓര്‍ഡര്‍ ലഭിച്ചത്

പ്രതികാത്മക ചിത്രം

പ്രതികാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം മേഖലകളും അടച്ചിടലില്‍ തുടരുമ്പോള്‍, തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഒരിക്കല്‍ക്കൂടി മറികടക്കാന്‍ ഇക്കാലത്തു ലഭിച്ച മികച്ച തൊഴിലവസരങ്ങള്‍ രാജ്യത്തെ ഖാദി തൊഴിലാളികളെ സഹായിച്ചിട്ടുണ്ട്.

    ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മേയ് വരെ രാജ്യത്തെ ഉത്പാദന സേവന മേഖലകള്‍ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോഴും 45 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ആണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനു (KVIC) ലഭിച്ചത്. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് ഖാദി തൊഴിലാളികള്‍ക്ക് സഹായം നല്‍കും

    ഗിരി വര്‍ഗ കാര്യമന്ത്രാലയം, ഇന്ത്യന്‍ റെയില്‍വേ, എയര്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ഓര്‍ഡര്‍ ലഭിച്ചത്. രാജ്യത്തെ ഗിരിവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോളി ഖാദി തുണിത്തരങ്ങള്‍ക്കു നല്‍കിയിരുന്ന ഓര്‍ഡര്‍ 2021 ഏപ്രിലില്‍ 8.46 ലക്ഷം മീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. 6.38 ലക്ഷം മീറ്റര്‍ തുണിക്ക് വേണ്ടി ആയിരുന്നു നേരത്തെ കെവിഐസിയും ഗിരിവര്‍ഗ കാര്യ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നത്

    ഇതിനു സമാനമായി ഏപ്രില്‍-മെയ് കാലയളവില്‍ റെയില്‍വേ മന്ത്രാലയം 19.50 കോടി രൂപയുടെ ഓര്‍ഡറുകളും കെവിഐസിയ്ക്ക് നല്‍കിയിട്ടുണ്ട് . രാജ്യത്തെ നൂറോളം ഖാദി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും, പുതപ്പുകള്‍, തുവാലകള്‍, കിടക്കവിരികള്‍, ഫ്‌ളാഗ് ബാനറുകള്‍, സ്‌പോഞ്ച് തുണിത്തരങ്ങള്‍, ഡോസുതി കോട്ടണ്‍ ഖാദി, കൊടിതോരണങ്ങളായി ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ഇത് നേരിട്ട് ഗുണം ചെയ്യും. 2021 ജൂണ്‍, ജൂലൈ കാലയളവില്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നതാണ്

    ഇതിനു പുറമേ തങ്ങളുടെ എക്‌സിക്യൂട്ടീവ്, ബിസിനസ് ക്ലാസ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി 4.19 കോടി രൂപയുടെ 1.10 ലക്ഷം അമിനിറ്റി കിറ്റുകള്‍ എയര്‍ ഇന്ത്യയും വാങ്ങും. രാജ്യത്തുടനീളമുള്ള ചെറിയ ഗ്രാമീണ വ്യവസായ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഖാദി ഹാന്‍ഡ് സാനിറ്റൈസര്‍, ഖാദി മൊയ്സ്റ്ററൈസര്‍ ലോഷന്‍, ഖാദി ലെമണ്‍ ഗ്രാസ് ഓയില്‍, ഖാദി ഹാന്‍ഡ് മെയ്ഡ്‌സോപ്പ്, ഖാദി ലിപ് ബാം,റോസ് ഫേസ് വാഷ്, മറ്റ് അവശ്യഎണ്ണകള്‍ തുടങ്ങിയ പ്രീമിയം പ്രകൃതിദത്ത സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ അടങ്ങിയതാണ് ഖാദി അമിനിറ്റി കിറ്റുകള്‍.

    അടച്ചിടല്‍ കാലത്ത് രാജ്യത്തെ ഖാദിത്തൊഴിലാളികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വാശ്രയ ഭാരതം എന്ന സ്വപ്നം കൈവരിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങള്‍ക്ക് ഈ മഹാമാരി കാലത്തും ലഭിക്കുന്ന ഇത്തരം വലിയ ഓര്‍ഡറുകള്‍ ശക്തി പകരുമെന്ന് കെവിഐസി ചെയര്‍മാന്‍ ശ്രീ വിനയകുമാര്‍ സക്‌സേന പ്രതീക്ഷ പ്രകടിപ്പിച്ചു

    അതേസമയം അടച്ചിടല്‍ കാലത്ത് തങ്ങളുടെ തൊഴിലാളികള്‍ക്ക് തൊഴിലും, ജീവനോപാധികളും ഉറപ്പാക്കുക എന്ന വലിയ വെല്ലുവിളിയാണ് കെവിഐസി നേരിടുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു
    Published by:Jayesh Krishnan
    First published: