• HOME
  • »
  • NEWS
  • »
  • india
  • »
  • ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക നിരോധനം

ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക നിരോധനം

ഏറെക്കാലമായി പഞ്ചാബ് പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയെയാണ് പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്

  • Share this:

    അമൃത്‌സർ: ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാൽ സിങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത് പാലിന്റെ അനുയായികളെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.

    രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിലാണ് അമൃത്പാൽ സിങ്ങിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെക്കാലമായി പഞ്ചാബ് പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തകർത്തിരുന്നു.

    അമൃതപാൽ സിങ് സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്ന് അതിസാഹസികമായാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. പോലീസുകാർക്കും അദ്ദേഹത്തിന്റെ വാഹനത്തിനും ഇടയിൽ ഒരു ഉരുളക്കിഴങ്ങ് കയറ്റിയ ട്രക്ക് വന്നപ്പോൾ അമൃത് പാൽ സിങിന്‍റെ വാഹനം കാണാതായതായി.

    എന്നാൽ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ജലന്ധർ, അമൃത്സർ ജില്ലകളിലെ പോലീസ് സംഘങ്ങൾ മെഹത്പൂർ മേഖലയിലാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്. ഏകദേശം നൂറോളം പൊലീസുകാരാണ് ഇയാളെ പിടികൂടാനുള്ള ദൌത്യത്തിൽ പങ്കാളിയായത്.

    Published by:Anuraj GR
    First published: