നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Marriage Age for Women | മകളുടെ വിവാഹത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കളെന്ന് ഖാപ്പുകൾ

  Marriage Age for Women | മകളുടെ വിവാഹത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കളെന്ന് ഖാപ്പുകൾ

  കേന്ദ്ര സ‍ർക്കാരിന്റെ തീരുമാനം ഒരു മികച്ച ചുവടുവയ്പ്പാണെന്ന് അംഗീകരിച്ച മഹാപഞ്ചായത്ത്, എന്നാൽ വിഷയത്തിൽ മാതാപിതാക്കളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കൂട്ടിച്ചേർത്തു

  ഖാപ് മഹാപഞ്ചായത്ത്

  ഖാപ് മഹാപഞ്ചായത്ത്

  • Share this:
   ജിന്ദ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നൂറിലധികം ഖാപ്പുകൾ പങ്കെടുത്ത 'ഖാപ്പ് മഹാപഞ്ചായത്ത്' (Khap Mahapanchayat) നടത്തി. സ്ത്രീകളുടെ വിവാഹപ്രായം (Women's Marriage Age) വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമടക്കം മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്തിൽ പാസാക്കിയത്. കേന്ദ്ര സ‍ർക്കാരിന്റെ തീരുമാനം ഒരു മികച്ച ചുവടുവയ്പ്പാണെന്ന് അംഗീകരിച്ച മഹാപഞ്ചായത്ത്, എന്നാൽ വിഷയത്തിൽ മാതാപിതാക്കളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. മിനി സെക്രട്ടേറിയറ്റിന് സമീപമുള്ള ജാട്ട് ധർമശാലയിൽ നാലു മണിക്കൂർ നീണ്ടുനിന്ന മഹാപഞ്ചായത്തിൽ ധണ്ഡ ഖാപ് മേധാവി ദേവവർത്ത് ദണ്ഡ (Dev Vart Dhanda) അദ്ധ്യക്ഷനായിരുന്നു.

   ഒരേ ഗോത്രത്തിലെ വിവാഹങ്ങൾ നിരോധിക്കുന്നതുൾപ്പെടെ മൂന്ന് പ്രമേയങ്ങൾ പാസാക്കിയതായി ദേവ് വർത്ത് ദണ്ഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഹരിയാനയിലെ പട്ടണങ്ങളിലും നഗരങ്ങളിലും ഈ നിയമങ്ങൾ ബാധകമല്ല. കാരണം വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ഉപജീവനത്തിനായി ഇവിടെ താമസിക്കുന്നുണ്ട്. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം വർദ്ധിപ്പിക്കുന്നത് ശരിയായ തീരുമാനമാണ്. എന്നാൽ വിവാഹം ഒരു കുടുംബ കാര്യമാണ്. ഇതിൽ സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ല. ഇതു സംബന്ധിച്ച പ്രമേയത്തിന്റെ കരട് ഞങ്ങൾ കേന്ദ്രത്തിനും സംസ്ഥാന സ‍‍ർക്കാരിനും സമർപ്പിക്കും. രാജസ്ഥാൻ, പശ്ചിമ ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ മറ്റൊരു പഞ്ചായത്ത് ഉടൻ ചേരുകയും കൂടുതൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമെന്നും ”അദ്ദേഹം കൂട്ടിച്ചേർത്തു.

   എന്നാൽ നിരവധി പെൺകുട്ടികളും വനിതാ പ്രവർത്തകരും കേന്ദ്ര സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിവാഹപ്രായം ഉയർത്തുന്നതോടെ അവർക്ക് പഠനത്തിനായി മൂന്ന് വർഷങ്ങൾ കൂടി ലഭിക്കുന്ന സാഹചര്യമാണ് ഇതോടെ ലഭിക്കുക. “മികച്ച കരിയർ തിരഞ്ഞെടുക്കാൻ ഈ നീക്കം ഞങ്ങളെ സഹായിക്കും. 21 വയസ്സ് ആകുമ്പോഴേയ്ക്കും ഒരു വ്യക്തിയ്ക്ക് കുറച്ചു കൂടി അനുഭവസമ്പത്ത് ലഭിക്കുകയും കൂടുതൽ പക്വത കൈവരികയും ചെയ്യും. വിവാഹത്തിന് മുമ്പ് ആൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്നതിനായി മാതാപിതാക്കൾ കാത്തിരിക്കാറുണ്ട്. അതേ ഫോർമുല പെൺകുട്ടികൾക്കും ബാധകമാക്കണം,” ജിന്ദ് ​ഗവൺമെന്റ് കോളേജിലെ പെൺകുട്ടികൾ പറഞ്ഞു.

   "പെൺകുട്ടികൾ 18 വയസ്സ് തികയാൻ കാത്തിരുന്ന് ഒളിച്ചോടാറുണ്ട്. എന്നാൽ ഇപ്പോൾ അവർ മൂന്ന് വർഷം കൂടി കാത്തിരിക്കണം, ഇത് ഒളിച്ചോട്ട കേസുകളിൽ കുറവുണ്ടാക്കും," മീറ്റിംഗിൽ പങ്കെടുത്ത ചില ഖാപ്പ് പ്രതിനിധികൾ വ്യക്തമാക്കി.

   സ്ത്രീകളുടെ നിയമപരമായ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അടുത്തിടെയാണ് വന്നത്. നിലവില്‍ പുരുഷന്‍മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാണ്. സര്‍ക്കാര്‍, ഈ തീരുമാനത്തിലൂടെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായത്തില്‍ തുല്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാൽ, 'ജനസംഖ്യാ നിയന്ത്രണ നിയമം' (population control act) അവതരിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ തീര്‍ത്തും അനാവശ്യമായ പ്രശ്‌നങ്ങളിലേക്ക് കടക്കുകയാണെന്ന് മുമ്പ് ഖാപ്പുകൾ വ്യക്തമാക്കിയിരുന്നു.
   Published by:user_57
   First published: