• HOME
 • »
 • NEWS
 • »
 • india
 • »
 • യുപി പൊലീസിനെ വിവാദത്തിലാക്കിയ തട്ടിക്കൊണ്ടു പോകൽ സംഭവം; യുവാവ് കൊല്ലപ്പെട്ടെന്ന് പൊലീസ്; ദുരൂഹതയെന്ന് കുടുംബം

യുപി പൊലീസിനെ വിവാദത്തിലാക്കിയ തട്ടിക്കൊണ്ടു പോകൽ സംഭവം; യുവാവ് കൊല്ലപ്പെട്ടെന്ന് പൊലീസ്; ദുരൂഹതയെന്ന് കുടുംബം

യുവാവിനെ രക്ഷിക്കാനുള്ള പൊലീസ് പദ്ധതി പാളിയതിനെ തുടർന്ന് 30 ലക്ഷവുമായി കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നു.. ഈ സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇയാൾ കൊല്ലപ്പെട്ടുവെന്ന വാർത്ത പൊലീസ് അറിയിക്കുന്നത്

കൊല്ലപ്പെട്ട സഞ്ജീത്

കൊല്ലപ്പെട്ട സഞ്ജീത്

 • Last Updated :
 • Share this:
  ലക്നൗ: യുപി പൊലീസിനെ വിമർശനങ്ങൾക്ക് നടുവിൽ നിർത്തിയ തട്ടിക്കൊണ്ടു പോകൽ സംഭവത്തിലെ യുവാവ് കൊല്ലപ്പെട്ടുവെന്ന് പൊലീസ്. പണത്തിനായ തട്ടിക്കൊണ്ടു പോകപ്പെട്ട കാൻപുർ ബറയിൽ ലാബ് ടെക്നീഷ്യനായ സഞ്ജീത് എന്ന യുവാവ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായില്ലെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരിക്കുന്നത്.

  ഇക്കഴിഞ്ഞ ജൂൺ 22 മുതലാണ് സഞ്ജീത്തിനെ കാണാതായത്. തട്ടിക്കൊണ്ടു പോയതിന്‍റെ മൂന്നാം ദിനം സഞ്ജീതിന്‍റെ അച്ഛന് ഒരു ഫോൺ കോൾ വന്നിരുന്നു. മകനെ തിരികെ കിട്ടണമെങ്കിൽ മുപ്പത് ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കുറ്റവാളികളെ കുടുക്കാന്‍ പൊലീസ് പ്രത്യേക പദ്ധതിയും തയ്യാറാക്കി. ഇവർ പറഞ്ഞ തുകയുമായി പറഞ്ഞ സ്ഥലത്ത് സഞ്ജീതിന്‍റെ കുടുംബം ചെല്ലണം.. പണം കൈമാറുന്നതിനിടെ കുറ്റവാളികളെ പിടികൂടാം എന്നതായിരുന്നു പ്ലാൻ.

  ഇതനുസരിച്ച് കുടുംബാംഗങ്ങൾ വീടും സ്ഥലവും കയ്യിലുള്ള സ്വർണ്ണാഭരണങ്ങളും അടക്കം വിറ്റ് മുപ്പത് ലക്ഷം രൂപയുമായെത്തിയിരുന്നു. എന്നാൽ അവസാന നിമിഷം കുറ്റവാളികൾ അവരുടെ പദ്ധതി മാറ്റി. ഫ്ലൈ ഓവറിന് മുകളിൽ നിന്ന് പണമടങ്ങിയ ബാഗ് താഴേക്ക് വലിച്ചെറിയാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. സഞ്ജീതിന്‍റെ കുടുംബം ഇത് അനുസരിക്കുകയും ചെയ്തു. പൊലീസുകാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് തന്നെ ഇവർ കടന്നു കളഞ്ഞു. യുവാവിനെ മോചിപ്പിച്ചതുമില്ല.
  TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?[PHOTOS]നരഭോജി; കുട്ടികളുടെ അന്തകന്‍; തായ്ലൻഡിലെ ആദ്യ 'സീരിയൽ കില്ലറിനെ' ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദഹിപ്പിച്ചു[NEWS]
  ഇതിനെ തുടർന്നാണ് യുപി പൊലീസിനെതിരെ സഞ്ജീതിന്‍റെ കുടുംബം രംഗത്തെത്തിയത്. പണമടങ്ങിയ ബാഗിൽ ഒരു ട്രാക്കിംഗ് ചിപ്പ് വയ്ക്കണമെന്ന് എസ്പി അപർണ ഗുപ്തയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ അത് തള്ളിക്കളഞ്ഞുവെന്നുമാണ് ആരോപണം. 'പൊലീസുകാർ ഞങ്ങളെ ചതിച്ചു.. അവർ ഒന്നും ചെയ്തില്ല.. ഞങ്ങളെക്കൊണ്ട് മുപ്പത് ലക്ഷം രൂപ കൊടുപ്പിച്ചു.. ഇപ്പോൾ പണവും പോയി ഞങ്ങളുടെ സഹോദരൻ ഇപ്പോഴും കുറ്റവാളികളുടെ പിടിയിലാണ്' എന്നാണ് സഞ്ജീതിന്‍റെ സഹോദരി പറയുന്നത്. എസ്പി അപർണയോട് ഇക്കാര്യം ചോദിച്ചപ്പോൾ ഇത് പോലുള്ള ചെറിയ കാര്യങ്ങളുമായി ഞങ്ങളുടെ അടുത്തേക്ക് വരരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞുവെന്നും ആരോപിച്ചിരുന്നു.

  വിവാദം ഉയർത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് യുവാവ് കൊല്ലപ്പെട്ടുവെന്ന വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സഞ്ജീത്തിന്‍റെ സുഹൃത്തുക്കളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന കാര്യം ഇവരാണ് വെളിപ്പെടുത്തിയതെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മൃതദേഹം വീണ്ടെടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

  എന്നാൽ പൊലീസ് വാദത്തിൽ ദുരൂഹത ആരോപിച്ച് സഞ്ജീതിന്‍റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പൊലീസുകാരുടെ വീഴ്ചയാണ് യുവാവിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആരോപണം.


  കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഞ്ജീതിന്‍റെ മരണത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'വീട്ടിലായാലും റോഡിലായാലും ആളുകൾ സുരക്ഷിതരല്ല.. യുപിയിലെ ക്രമസമാധന നില പൂർണ്ണമായും തകരാറിലായിക്കൊണ്ടിരിക്കുകയാണ്' എന്നാണ് പ്രിയങ്കയുടെ പ്രതികരണം.
  Published by:Asha Sulfiker
  First published: