ഇന്റർഫേസ് /വാർത്ത /India / Kidnapping | ഒന്നരവയസുള്ള 'ലോക്ക്ഡൗണിനെ' തട്ടിക്കൊണ്ടുപോയി; 43 മണിക്കൂറിന് ശേഷം രക്ഷപെടുത്തി; മൂന്നുപേർ അറസ്റ്റിൽ

Kidnapping | ഒന്നരവയസുള്ള 'ലോക്ക്ഡൗണിനെ' തട്ടിക്കൊണ്ടുപോയി; 43 മണിക്കൂറിന് ശേഷം രക്ഷപെടുത്തി; മൂന്നുപേർ അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്...

  • Share this:

ചെന്നൈ: ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ (Arrest). ചെന്നൈയിലെ (Chennai) അമ്പത്തൂരിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 'ലോക്ക്ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന ഒന്നരവയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. 43 മണിക്കൂറിനകം തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സേന കുട്ടിയെ രക്ഷപെടുത്തി. കുട്ടിയെ ലഭിച്ച് 30 മണിക്കൂറിനകം മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്പത്തൂർ പോലീസ് ബാലമുരുകൻ (28), ഒഡീഷയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളിയായ സുശാന്ത പ്രശാന്ത് (25), കടലൂർ ജില്ലയിൽ നിന്നുള്ള വളർത്തുമതി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആവഡി കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഫെബ്രുവരി ഏഴിന് അമ്പത്തൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ ഇതരസംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾ അമ്പത്തൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കേസെടുത്ത് പ്രത്യേക പോലീസ് സംഘം ഊർജിത തിരച്ചിൽ നടത്തി. തുടർന്ന്, ഏകദേശം 43 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി 11.30 ഓടെ ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ വെച്ച് കുംഭകോണം ബസിൽ നിന്ന് കുഞ്ഞിനെ പോലീസ് സുരക്ഷിതമായി പുറത്തെടുത്തു.

സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. അമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണർ കനകരാജിന്റെ നേതൃത്വത്തിൽ എട്ടിലധികം പോലീസുകാർ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് പ്രതികൾ എവിടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചെങ്കൽപട്ട്, പുതുച്ചേരി ഭാഗങ്ങളിൽ ഉണ്ടെന്ന സൂചന ലഭിച്ചു. പൊലീസ് സംഘം അവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ പിടികൂടി ചെന്നൈയിലെത്തിച്ചു. എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമാകുമെന്നും കുട്ടിക്കടത്ത് നടത്തിയാണോ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതുപോലെ ചെന്നൈയിലെ അമ്പത്തൂർ മേഖലയിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ എത്ര കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Also Read- Sexual Abuse | ഇറച്ചി നൽകാമെന്ന് പറഞ്ഞ് 11കാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; 57കാരന് 15 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

ചെന്നൈയിലെ അമ്പത്തൂരിൽ ഉപജീവനമാർഗം കണ്ടെത്തുന്ന ഒഡീഷയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി ദമ്പതികൾ, കോവിഡ് -19 ലോക്ക്ഡൗൺ സാഹചര്യത്തിൽ ജനിച്ച തങ്ങളുടെ കുഞ്ഞിന് 'ലോക്ക്ഡൗൺ' എന്ന് പേരിട്ടത് വാർത്തയായിരുന്നു. ഈ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

POCSO |പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ വ്യാപാരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) പീഡിപ്പിച്ച (rape) കേസില്‍ ഹോട്ടല്‍ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലം തലായിയിലെ ചാപ്പയില്‍ ഫൈസലിനെയാണ് (35) പയ്യന്നൂര്‍ പൊലീസ് പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

READ ALSO- Dowry Death | സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ പീഡനം, യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലും ഈ മാസം നാലിനുമിടയില്‍ പലതവണ 14കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ മാസം നാലിന് പെണ്‍കുട്ടി കടയില്‍ പോയി തിരിച്ചുവരുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കി. പിന്നീട് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

READ ALSO- Cheating | അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത ഡോക്ടർക്കെതിരെ പീഡനപരാതി

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനിരയാക്കിയതും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

First published:

Tags: Crime news, Kidnapp, Tamilnadu police