• HOME
  • »
  • NEWS
  • »
  • india
  • »
  • Uttar Pradesh | ഫീസ് അടച്ചില്ല; യുപിയിൽ കുട്ടികളെ ബന്ദികളാക്കി തടങ്കലിൽ വെച്ച് സ്കൂൾ അധികൃതർ

Uttar Pradesh | ഫീസ് അടച്ചില്ല; യുപിയിൽ കുട്ടികളെ ബന്ദികളാക്കി തടങ്കലിൽ വെച്ച് സ്കൂൾ അധികൃതർ

സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട കാര്യം മാതാപിതാക്കൾ അറിയുന്നത്

പ്രതീകാത്മക ചിത്രം (PTI Image)

പ്രതീകാത്മക ചിത്രം (PTI Image)

  • Share this:
    ഉത്തർപ്രദേശ്: ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ ബന്ദികളാക്കി (Kids held hostage) തടങ്കലിൽ വെച്ച് സ്കൂൾ അധികൃതർ. ഉത്തർപ്രദേശിലെ (Uttar Pradesh) ബറെയ്‌ലിയിൽ (Bareilly) ശനിയാഴ്ചയായിരുന്നു സംഭവം. 35 കുട്ടികളെയാണ് സ്കൂൾ അധികൃതർ ബന്ദികളാക്കി വെച്ചത്. സംഭവത്തിൽ ഹാർട്ട്മാൻ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മാതാപിതാക്കളുടെ സംഘടന പോലീസിൽ പരാതി നൽകി.

    സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാനായി എത്തിയപ്പോഴാണ് ഫീസ് നൽകാത്തതിനാൽ മുറിയിൽ പൂട്ടിയിട്ട കാര്യം മാതാപിതാക്കൾ അറിയുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കൾ ബഹളം വെച്ചെങ്കിലും അധികൃതർ കുട്ടികളെ വിടാൻ തയാറായില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. പോലീസ് നടത്തിയ ഇടപെടലിലാണ് കുട്ടികളെ പുറത്തെത്തിച്ചത്. പല കുട്ടികളും കരയുകയായിരുന്നു. സംഭവം മാനസികമായി കുട്ടികളെ ബാധിച്ചുവെന്നും സംശയമുണ്ട്.

    അതേസമയം, സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയാറായില്ല. വിഷയത്തെ കുറിച്ച് വിശദമായ ചർച്ച ചെയ്ത ശേഷം പോലീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് സ്കൂളിലെ മാതാപിതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് അങ്കുർ സക്സേന പറഞ്ഞു. അതേസമയം, സ്കൂളിനെതിരെ ഇതുവരെ കേസ് ഒന്നും എടുത്തിട്ടില്ലെന്ന് ഇസത്ത്നഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ പറഞ്ഞു.

    Uttarpradesh | അധ്യാപകർക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയ്ക്ക് മർദ്ദനം; ഉത്തർപ്രദേശിൽ അധ്യാപകനെതിരെ അന്വേഷണം

    കാൺപുർ: സ്റ്റാഫ് റൂമിൽനിന്ന് കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയെ മർദ്ദിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രൈമറി സ്‌കൂളിൽ അധ്യാപകർക്കായി സൂക്ഷിച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് അധ്യാപകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ജിതേന്ദ്ര സിംഗ് അഡീഷണൽ ബേസിക് ശിക്ഷാ അധികാരിക്ക് ഉത്തരവിട്ടു.

    Also read- ലൈംഗിക അധിക്ഷേപം, ഡോക്ടര്‍മാരുടെ ചെരുപ്പ് നിർബന്ധിപ്പിച്ച് വൃത്തിയാക്കൽ; വൈസ് പ്രിന്‍സിപ്പലിനെതിരെ വിദ്യാർഥികൾ

    ദളിത് വിദ്യാർഥിനിയെ അധ്യാപകൻ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമാണ്. കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും തഹസീൽദാർ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.ചിഖാര ഗ്രാമത്തിലെ താമസക്കാരിയായ പെൺകുട്ടിയ്ക്കാണ് അധ്യാപകന്‍റെ മർദ്ദനമേറ്റത്. സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും വെള്ളം കുടിക്കാൻ പ്രത്യേക ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച, വിദ്യാർത്ഥികൾക്കുള്ള ടാങ്കിൽ വെള്ളം തീർന്നതോടെയാണ് വിദ്യാർഥിനി അധ്യാപകരുടെ കുടത്തിൽ നിന്ന് വെള്ളം കുടിച്ചത്.

    ഇത് കണ്ടുകൊണ്ട് വന്ന അസിസ്റ്റന്റ് അധ്യാപകൻ കല്യാണ് സിംഗ് വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് വിദ്യാർഥിനിയുടെ അച്ഛൻ രമേഷ് കുമാറും ഗ്രാമവാസികളും സ്കൂളിലെത്തി. എന്നാൽ ജാതീയമായ പരാമർശങ്ങൾകൊണ്ട് ബന്ധപ്പെട്ട അധ്യാപകൻ ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് സംഘം തഹസിൽദാരുടെ ഓഫീസിലെത്തി നടപടി ആവശ്യപ്പെട്ടിരുന്നു.
    Published by:Naveen
    First published: