നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • എംഎൽഎയെ കൊന്നതുകൊണ്ടൊന്നും നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കാനാകില്ലെന്ന് അമിത്ഷാ

  എംഎൽഎയെ കൊന്നതുകൊണ്ടൊന്നും നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കാനാകില്ലെന്ന് അമിത്ഷാ

  കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഷാ ഇത്തരം പ്രവൃത്തി കൊണ്ടൊന്നും ബിജെപിയെ നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.

  അമിത് ഷാ

  അമിത് ഷാ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഝത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ ബിജെപി എംഎൽഎ കൊല്ലപ്പെട്ടതിനെ അനുശോചിച്ച് ബിജെപി അധ്യക്ഷൻ അമിത്ഷാ. ആക്രമണം ഭീരുത്വമാണെന്ന് പറഞ്ഞ അമിത്ഷാ പാർട്ടി എംഎൽഎയെ കൊലപ്പെടുത്തിയതുകൊണ്ടൊന്നും പാർട്ടിയെ നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.

   also read:ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം; ബിജെപി എംഎൽഎയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

   ഛത്തീസ് ഗഢിലെ ദന്തേവാഡയിൽ ചൊവ്വാഴ്ച ഉണ്ടായ നക്സൽ ആക്രമണത്തിലാണ് ബിജെപി എംഎൽഎയും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത് ദന്തേവാഡ എംഎൽഎ ഭീമ മണ്ഡാവിയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

   കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഷാ ഇത്തരം പ്രവൃത്തി കൊണ്ടൊന്നും ബിജെപിയെ നക്സലുകൾക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ട എംഎൽഎയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

   ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കൂറുകൽ ശേഷിക്കെയാണ് നക്സൽ ആക്രമണം ഉണ്ടായത്. ഐഇഡി( ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം നക്സലുകൾ എംഎൽഎ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. കിരൺദുലിൽ നടന്ന ബിജെപി മഹിള മോർച്ചയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎൽഎ.
   First published:
   )}