• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കർഷക-തൊഴിലാളി പാർലമെന്‍റ് മാർച്ച് തുടങ്ങി


Updated: September 5, 2018, 11:32 AM IST
കർഷക-തൊഴിലാളി പാർലമെന്‍റ് മാർച്ച് തുടങ്ങി

Updated: September 5, 2018, 11:32 AM IST
ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളി കർഷക മഹാ റാലി. രാംലീല മൈതാനിയിൽനിന്ന് രാവിലെ ഒമ്പതിന്‌ തന്നെ പാർലമെന്റിലേക്കുള്ള റാലിക്ക്‌ തുടക്കമായി. 'ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള കിസാൻ‐ മസ്ദൂർ സംഘർഷ് റാലി. സ്വാതന്ത്രാനന്തര ചരിത്രത്തിൽ ആദ്യമായാണ് തൊഴിലാളി കർഷക സംഘടനകൾ സംയുക്തമായി റാലി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ലക്ഷത്തോളം പേർ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കും. കാർഷിക വായ്പ എഴുതി തള്ളുക, മിനിമം വേതനം പതിനെട്ടായിരം രൂപയായി നിശ്ചയിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങി 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന മധ്യപ്രദേശ് , രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളും കർഷകരും റാലിയിൽ അണിനിരക്കുന്നുണ്ട്.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍