• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുൻ കേന്ദ്ര മന്ത്രി കിഷോർ ചന്ദ്രദേവ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ആന്ധ്രാപ്രദേശിലെ കുറുപ്പം രാജവംശ അംഗമാണ് കിഷോര്‍ ചന്ദ്രദേവ്.

news18india
Updated: February 3, 2019, 1:48 PM IST
മുൻ കേന്ദ്ര മന്ത്രി കിഷോർ ചന്ദ്രദേവ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു
kishore chandra deo
  • News18 India
  • Last Updated: February 3, 2019, 1:48 PM IST IST
  • Share this:
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി കിഷോർ ചന്ദ്രദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡിൽ തയ്യാറാക്കിയ അദ്ദേഹത്തിൻറെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നുവെന്നു എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Also Read-ഈ സർക്കാർ പ്രധാനമന്ത്രിയുടെ പേരിൽ എത്ര പദ്ധതികൾ പ്രഖ്യാപിച്ചു ?

ആന്ധ്രാപ്രദേശിലെ രാജവംശ അംഗമായ കിഷോര്‍ ചന്ദ്രദേവ്. വിഴിയ നഗരം ജില്ലയിലെ കുറുപ്പം മേഖലയിലെ നിലവിലെ സമീന്ദാർ കൂടിയാണ്.



 

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന കിഷോർ ചന്ദ്രദേവ് 1977 ലാണ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒരു തവണ രാജ്യസഭയിലും അംഗമായി. 2011-2014 കാലയളവിൽ കേന്ദ്രത്തിൽ‌ പട്ടികവർഗ-പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇതിന് പുറമെ സുപ്രധാനമായ പല പാർലമെന്ററികാര്യ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

Loading...

First published: February 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...