ന്യൂഡൽഹി: സി പി എം നേതാവും രാജ്യസഭാ അംഗവുമായ കെ. കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേഷനത്തിന് മുന്നോടിയായി അംഗങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് കെ. കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ കർഷകസംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിലും കെ.കെ രാഗേഷ് ഉണ്ടായിരുന്നു.
അതേസമയം കോവിഡ് ന്യുമോണിയ ബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതി കൈവരുന്നതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരു്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്.
രക്തത്തിലെ ഓക്സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിവരുന്നത്. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം ഇടവേളകളില്‍ വെന്റിലേറ്ററില്‍നിന്നു വിമുക്തനാക്കി രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുന്നു. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സിപാപ്പ് വെന്റിലേറ്റര്‍ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ മാറിവരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
You May Also Like-
അടുത്ത കോവിഡ് വാക്സിന് ജൂണില്‍; വാണിജ്യവിതരണത്തിന് അനുമതി തേടി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇത്തരം അസുഖം ബാധിച്ചവരില്‍ നല്ലൊരു ശതമാനം പേരില്‍ പിന്നീട് മറ്റ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കടുത്ത ജാഗ്രത തുടരും. ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരാനും പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.