• HOME
  • »
  • NEWS
  • »
  • india
  • »
  • Kempegowda Airport | ഉദ്യാനം പോലെ സുന്ദരം; ചെലവ് 5000 കോടി; ബെംഗളൂരു കെംപെഗൗഡ ടെർമിനൽ 2

Kempegowda Airport | ഉദ്യാനം പോലെ സുന്ദരം; ചെലവ് 5000 കോടി; ബെംഗളൂരു കെംപെഗൗഡ ടെർമിനൽ 2

ടെർമിനൽ 2 തുറക്കുന്നതോടെ ഡൽഹിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു മാറുമെന്നും വിദഗ്ധർ പറയുന്നു. നിലവിൽ

  • Share this:
    യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്‍റെ ടെർമിനൽ 2വിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദിയാണ് പുതിയ ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 5,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ടെർമിനൽ 2 പരിസ്ഥിതി സൌഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. ടെർമിനൽ 2 പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേയ്ക്ക് വിമാനത്താവളത്തിന് ഉയരാൻ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്.



    വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള, നഗര സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. 108 അടി ഉയരമുള്ള പ്രതിമയാണിത്. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനമന്ത്രി ബെംഗളൂരു  സന്ദർശനം നടത്തിയെന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്. ഭരണകക്ഷിയായ ബിജെപി തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 224ൽ 150 സീറ്റ് വിജയ ലക്ഷ്യമാണ് പാർട്ടി ഇത്തവണ പ്രതീക്ഷിക്കുന്നത്.

    റോബോട്ടുകളുടെ സേവനം

    കെംപഗൌഡ വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ് എന്നിവ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) യാത്രക്കാരെ സഹായിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ടെർമിനൽ 1ൽ റോബോട്ട് അസിസ്റ്റന്റായ ‘ടെമി’യെ വിന്യസിച്ചിരുന്നു. ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള വഴി, കുടിവെള്ളം, ശുചിമുറികൾ, ഷോപ്പിംഗ് സോണുകൾ എന്നിവ കാണിക്കുന്നതിനും ലഗേജ് ക്ലെയിമിംഗിന് സഹായിക്കുന്നതിനും ഇത്തരം പത്ത് റോബോട്ടുകൾ ടെർമിനൽ 1ൽ ഉണ്ട്. ടെർമിനൽ 2ലും ഈ സേവനം ലഭ്യമാകുമെന്നാണ് വിവരം.



    ടെർമിനൽ 2 മൊത്തം 2.55 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട നിർമ്മാണത്തിൽ പുതിയ ടെർമിനലിൽ 4.41 ലക്ഷം ചതുരശ്ര മീറ്റർ കൂടി കൂട്ടിച്ചേർക്കാനാണ് പദ്ധതി.



    ടെർമിനൽ 2 തുറക്കുന്നതോടെ ഡൽഹിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി ബംഗളൂരു മാറുമെന്നും വിദഗ്ധർ പറയുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളം മുംബൈ വിമാനത്താവളമാണ്. മഹാമാരിയ്ക്ക് ശേഷം വിമാനയാത്രകളുടെ നിയന്ത്രണം നീക്കിയതോടെ ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 102% വളർച്ച കൈവരിച്ചതായി BIAL റിപ്പോർട്ട് വ്യക്തമാക്കുന്നു.

    പൂന്തോട്ടത്തിന്റെ പ്രതീതി

    യുഎസ് ജിബിസിയുടെ (ഗ്രീൻ ബിൽഡിംഗ് കൗൺസിൽ) പ്രീ-സർട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടുന്ന ലോകത്തിലെ ഏറ്റവും വലിയ ടെർമിനലാണ് കെംപഗൌഡ വിമാനത്താവളത്തിലെ ടെർമിനൽ 2. 'നവരസ' തീമിലാണ് വിമാനത്താവളത്തിനുള്ളിൽ ആർട്ട് വർക്കുകൾ ചെയ്തിരിക്കുന്നത്. കർണാടകയുടെ പൈതൃകവും സംസ്‌കാര തനിമയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടെർമിനൽ 2 ഒരുക്കിയിരിക്കുന്നത്.



    പുറത്ത് വലിയ പൂന്തോട്ടം, നമ്മ മെട്രോ ഉൾപ്പെടെയുള്ള മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്, സോളാർ പാനലുകൾ, എലിവേറ്റഡ് നടപ്പാതകൾ, ഗ്രീൻ സീറ്റിംഗ് ഏരിയകൾ എന്നിവയാണ് ടെർമിനലിന്റെ മറ്റ് സവിശേഷതകൾ. ടെർമിനലിന് 22 എൻട്രി, എക്സിറ്റ് ഗേറ്റുകളും ഉണ്ട്.
    Published by:Arun krishna
    First published: