• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

Know everything about Article 370 | പൗരത്വം, വസ്തുവിന് മേലുള്ള ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ജമ്മു കശ്മീർ ജനത മറ്റു ഇന്ത്യക്കാരെ പോലെയായിരുന്നില്ല

news18-malayalam
Updated: August 5, 2019, 12:15 PM IST
Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?
ശ്രീനഗറിൽ പട്രോൾ നടത്തുന്ന പട്ടാളക്കാർ
  • Share this:
ആർട്ടിക്കിൾ 370 പിൻവലിക്കുന്നതോടെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെടുകയാണ്. ജമ്മു കശ്മീരിന് സംസ്ഥാന പദവി നഷ്ടമാകുന്നതോടു കൂടി, ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ഇതിൽ ജമ്മുകശ്മീരിന് നിയമസഭയുണ്ടാകും, ലഡാക്കിന് നിയമസഭയുണ്ടാകില്ല.

ആർട്ടിക്കിൾ 370 ന്റെ കീഴിൽ പ്രതിരോധം, വിദേശ കാര്യം, കമ്യൂണിക്കേഷൻസ്, അനുബന്ധ വിഷയങ്ങൾ (ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷനിൽ പ്രതിപാദിക്കുന്നവ) ഒഴികെ മറ്റു നിയമങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ പാർലമെന്റിന് സംസ്ഥാനത്തിന്റെ സമ്മതം വേണം. ഇവിടെ ജനങ്ങൾ പ്രത്യേകം നിയമങ്ങളുടെ കീഴിലാണ്. പൗരത്വം, വസ്തുവിന് മേലുള്ള ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയ വിഷയങ്ങൾ ഇവർക്ക് മറ്റു ഇന്ത്യക്കാരെ പോലെയല്ല.

ഇന്ത്യയിലെ ഗോത്രവർഗ പ്രദേശങ്ങളായ ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, നാഗാലാ‌ൻഡ് എന്നിവിടങ്ങളിൽ സമാന രീതിയിലെ പ്രത്യേക പദവി നൽകിയിട്ടുണ്ട്. പക്ഷെ ജമ്മു കശ്മീരിൽ മാത്രമാണ് അധികാരസ്ഥാനപ്രാപ്‌തിയെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ഇത് ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗൺസിലിന്റെ അജണ്ടയിൽ ഉൾപ്പെട്ടിട്ടുണ്ട്. 1974ലെ ഇന്ദിര-ഷെയ്ഖ് ഉടമ്പടി പ്രകാരം കേന്ദ്രവും ജമ്മു ആൻഡ് കാശ്മീരും തമ്മിലെ ബന്ധം ഈ ആർട്ടിക്കിളിന്റെ പരിധിക്കുള്ളിൽ വരും.

ബി.ജെ.പി. എന്നും പ്രത്യേക പദവിക്കെതിരെ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി. ഏറെക്കാലമായി പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തനിച്ചു ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട് ആർട്ടിക്കിൾ 370 പിൻവലിക്കാൻ ബി.ജെ.പി. ക്ക് കഴിഞ്ഞില്ല.ബി.ജെ.പിയുടെ മുൻരൂപമായ ജൻസംഘവും ഇതിനെതിരെ രംഗത്തുണ്ടായിരുന്നു.

First published: August 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...