• HOME
 • »
 • NEWS
 • »
 • india
 • »
 • Indian Railway | തീയില്ല, പുകയില്ല; ഇന്ത്യൻ റെയിൽവേയുടെ പുതിയ അടുക്കള കോച്ചിന്റെ പ്രത്യേകതകൾ അറിയാം

Indian Railway | തീയില്ല, പുകയില്ല; ഇന്ത്യൻ റെയിൽവേയുടെ പുതിയ അടുക്കള കോച്ചിന്റെ പ്രത്യേകതകൾ അറിയാം

ഇന്ത്യന്‍ റെയില്‍വേയുടെ 'ബോഗി വോഗി' ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്

 • Share this:
  ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി ഇന്ത്യന്‍ റെയില്‍വേയുടെ മികച്ച കാറ്ററിംഗ് സൗകര്യങ്ങള്‍ ആസ്വദിക്കാം. യാത്രക്കാര്‍ക്ക് മികച്ചതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാറ്ററിംഗ് സൗകര്യം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന പാന്‍ട്രി കാര്‍ ലക്‌നൗവിലെ അലാംബാഗ് വര്‍ക്ക്‌ഷോപ്പിലാണ് പുതുക്കിപ്പണിതിരിക്കുന്നത്. തീയില്ലാത്ത തരത്തിലുള്ള രൂപമാറ്റങ്ങളാണ് അടുക്കളയ്ക്ക് വരുത്തിയിരിക്കുന്നത്.

  ഈ പുതിയ സൗകര്യം പരിശോധിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ഈ അത്യാധുനിക അടുക്കളയില്‍ ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ എല്‍പിജി ഉപകരണങ്ങള്‍ ആധുനിക വൈദ്യുത ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

  ഭക്ഷണം തയ്യാറാക്കുന്ന പരിസരം വ്യത്തിയായി സൂക്ഷിക്കുന്നതിനായി സ്റ്റെയിന്‍ലെസ് സ്റ്റീലാണ് അടുക്കളയില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി, റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി (എംസിഎഫ്) ഒരു എല്‍ബിസി ഹോട്ട് ബഫെ പാന്‍ട്രി കാര്‍ കോച്ച് വികസിപ്പിച്ചെടുത്തത്.

  വെണ്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട കാറ്ററിംഗ് സൗകര്യം നല്‍കുന്നതിന്, എല്‍ബിസി ഹോട്ട് ബഫെ പാന്‍ട്രി കാര്‍ കോച്ചില്‍ ഒന്നിലധികം ആധുനിക ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം സി എഫ് നിര്‍മ്മിച്ച പാന്‍ട്രി കാര്‍ കോച്ച് എയര്‍കണ്ടീഷനും ചെയ്തിട്ടുണ്ട്.

  തീപിടിത്തം കണ്ടെത്തുന്നതും കെടുത്തുന്നതുമായ സംവിധാനം ഉള്‍പ്പെടെ നിരവധി ആധുനിക ഫീച്ചറുകള്‍ കോച്ചില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് എംസിഎഫ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. സൗകര്യങ്ങളുടെ പട്ടികയില്‍ ഒരു ചിമ്മിനിയും ഉള്‍പ്പെടുന്നുണ്ട്, ഇത് പാന്‍ട്രി കാറിനെ പുകരഹിതമാക്കും.

  ഈ പ്രധാന സവിശേഷതകള്‍ക്ക് പുറമേ, പാന്‍ട്രി കാര്‍ കോച്ചില്‍ ഒരു മാനേജര്‍ റൂം, സ്റ്റോര്‍ റൂം, ബോട്ടില്‍ കൂളര്‍, പുകയില്ലാത്ത മള്‍ട്ടി-പോയിന്റ് ഇലക്ട്രിക് കുക്കിംഗ് റേഞ്ച്, വാഷ് സിങ്ക്, വാട്ടര്‍ പ്യൂരിഫയര്‍, ഹോട്ട് വാട്ടര്‍ ബോയിലറുകള്‍, റഫ്രിജറേറ്റര്‍, ഡീപ് ഫ്രീസര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

  ഇന്ത്യന്‍ റെയില്‍വേയുടെ 'ബോഗി വോഗി' ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുന്ന സംവിധാനമാണിത്. ഉപയോ?ഗശൂന്യമായ റെയില്‍വേ കോച്ചിനെ റെസ്റ്റോറന്റായി മാറ്റിയാണ് ഭക്ഷണ പ്രേമികള്‍ക്ക് വ്യത്യസ്ത അനുഭവം ഒരുക്കുന്നത്. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസിലാണ് റെയില്‍വേ കോച്ച് റെസ്റ്റോറന്റായി മാറിയിരിക്കുന്നത്.

  ബോഗി വോഗി എന്ന പേരാണ് റെസ്റ്റോറന്റിന് നല്‍കിയിരിക്കുന്നത്. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍, കോണ്ടിനെന്റല്‍, ചൈനീസ് തുടങ്ങി നിരവധി രുചി വൈവിധ്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

  മഞ്ഞയും മെറൂണും കറുപ്പും നിറത്തിലാണ് റെസ്റ്റോറന്റിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സീറ്റുകളും മേശകളും ചുവര്‍ചിത്രങ്ങളുമൊക്കെ കലാവിരുതോടെ ഒരുക്കിയിരിക്കുന്നത് കാണാം. പുറംഭാ?ഗം മഞ്ഞയും കറുപ്പും നിറത്തില്‍ മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.

  ഇത്തരമൊരു റെസ്റ്റോറന്റ് ജനങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും നല്‍കുക എന്ന് കേന്ദ്ര റെയില്‍വേയുടെ ചീഫ് പിആര്‍ഒ ശിവാജി സുതാര് പറഞ്ഞു. കോച്ച് ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. അതോടെയാണ് അത് റെസ്റ്റോറന്റാക്കി മാറ്റാം എന്നു ചിന്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
  Published by:Jayashankar AV
  First published: