കൊൽക്കത്ത: ജോലി നഷ്ടമായതിനെ തുടർന്ന് കൊൽക്കത്തയിൽ എയർ ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. 27കാരിയായ ദേബോപ്രിയ ബിശ്വാസാണ് മരിച്ചത്. കൊൽക്കത്തയിലെ പ്രഗതി മൈതാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോപൊളിറ്റൻ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരിയായിരുന്നു ബിശ്വാസ്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സഹോദരി താമസിക്കുന്ന നാല് നില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ചാടിയതെന്ന് പോലീസ് പറഞ്ഞു. വീടിനു മുന്നിലെ റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ എസ്എസ്കെഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരമായി ജോലിയില്ലാത്തതിനാൽ വിഷാദവും മാനസിക പ്രശ്നങ്ങളും അനുഭവിച്ചിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. കൊൽക്കത്തയിലെ പ്രഗതി മൈതാൻ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.